'അതിര്‍ത്തിപ്രദേശത്ത് ആരും പെട്രോള്‍ വാങ്ങുന്നില്ല'; പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വാറ്റ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് ബിജെപി നേതാവ് ബാബുലാല്‍ ഗൗറിന്‍റെ കത്ത്

പെട്രോളിനും ഡീസലിനും കുതിച്ചുയരുന്ന വില കണക്കിലെടുത്ത് മദ്ധ്യപ്രദേശില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ വാറ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാവ് ബാബുലാല്‍ ഗൗര്‍. കേന്ദ്രധനകാര്യമന്ത്രി ജയന്ത് മല്യയ്ക്ക് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം കത്തെഴുതി. 

ANI | Updated: Sep 20, 2017, 05:54 PM IST
'അതിര്‍ത്തിപ്രദേശത്ത് ആരും പെട്രോള്‍ വാങ്ങുന്നില്ല'; പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വാറ്റ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് ബിജെപി നേതാവ് ബാബുലാല്‍ ഗൗറിന്‍റെ കത്ത്

ഭോപ്പാല്‍: പെട്രോളിനും ഡീസലിനും കുതിച്ചുയരുന്ന വില കണക്കിലെടുത്ത് മദ്ധ്യപ്രദേശില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ വാറ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാവ് ബാബുലാല്‍ ഗൗര്‍. കേന്ദ്രധനകാര്യമന്ത്രി ജയന്ത് മല്യയ്ക്ക് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം കത്തെഴുതി. 

"അയല്‍സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡല്‍ഹിയിലും മദ്ധ്യപ്രദേശിനേക്കാള്‍ കുറഞ്ഞ വിലയിലാണ് പെട്രോള്‍ വില്‍ക്കുന്നത്. ഇതുകാരണം സംസ്ഥാനത്ത് പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പനയിലും കാര്യമായ കുറവു സംഭവിച്ചിട്ടുണ്ട്. അതിര്‍ത്തി പ്രദേശത്ത് താമസിക്കുന്നവര്‍ ഇവിടെ നിന്നും പെട്രോള്‍, ഡീസല്‍ മുതലായവ വാങ്ങിക്കുന്നില്ല. അതിനാല്‍ ഇത്തരം ഉല്‍പ്പന്നങ്ങളിന്മേല്‍ ഉള്ള മൂല്യ വര്‍ധിത നികുതിയെങ്കിലും അവസാനിപ്പിക്കണം" ഗൗര്‍ തന്‍റെ കത്തില്‍ പറയുന്നു.

മദ്ധ്യപ്രദേശില്‍ പെട്രോള്‍, ഡീസല്‍ മുതലായവയുടെ വാറ്റ് 39.75 ശതമാനമാണ്. ഇത് ഗുജറാത്ത്, ചത്തീസ്ഗഡ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് മുതലായ ഇടങ്ങളില്‍  28.96, 29.68 ,32.81, 31.17 എന്നിങ്ങനെയാണ്.