വിമത എം.എല്‍.എമാര്‍ക്ക് BJP സര്‍ക്കാര്‍ സുരക്ഷ ഒരുക്കുന്നു!! എന്താണിതിന്‍റെ അര്‍ത്ഥം? ചോദ്യവുമായി കോണ്‍ഗ്രസ്‌

രാജസ്ഥാനില്‍ നടന്ന വിമത നീക്കത്തില്‍ BJPയ്ക്കെതിരെ വിരല്‍ ചൂണ്ടി കോണ്‍ഗ്രസ്‌ നേതൃത്വം... 

Last Updated : Aug 4, 2020, 07:18 PM IST
വിമത എം.എല്‍.എമാര്‍ക്ക് BJP സര്‍ക്കാര്‍  സുരക്ഷ ഒരുക്കുന്നു!! എന്താണിതിന്‍റെ  അര്‍ത്ഥം?   ചോദ്യവുമായി കോണ്‍ഗ്രസ്‌

ജയ്പൂര്‍: രാജസ്ഥാനില്‍ നടന്ന വിമത നീക്കത്തില്‍ BJPയ്ക്കെതിരെ വിരല്‍ ചൂണ്ടി കോണ്‍ഗ്രസ്‌ നേതൃത്വം... 

ഹരിയാനയിലെ റിസോര്‍ട്ടില്‍ കഴിയുന്ന കോണ്‍ഗ്രസ്‌ വിമത എം.എല്‍.എമാര്‍ക്ക് സംസ്ഥാന പോലീസ് നല്‍കുന്ന സുരക്ഷയെ കോണ്‍ഗ്രസ്‌  വക്താവ് രണ്‍ദീപ്  സിംഗ്  സുര്‍ജേവാല  ചോദ്യം  ചെയ്തു. 

"റിസോര്‍ട്ടില്‍  കഴിയുന്ന  19 കോണ്‍ഗ്രസ്‌ വിമത എം.എല്‍.എമാര്‍ക്കായി ആയിരത്തോളം പോലീസുകാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.  കോണ്‍ഗ്രസ്‌  വിമത  എം.എല്‍.എമാര്‍ക്ക് BJP സുരക്ഷ ഒരുക്കുന്നു. എന്താണിതിന്‍റെ  അര്‍ത്ഥം?" അദ്ദേഹം ചോദിച്ചു.

"നിരപരാധികളായ കുട്ടികളെ കൊലപ്പെടുത്തുകയും സ്ത്രീകള്‍ കൂട്ട ബലാത്സംഗത്തിന് ഇരയാവുകയും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പതിവാകുകയും ചെയ്യുന്ന ഹരിയാനയില്‍ അവര്‍ക്കൊന്നും പൊലീസിന്‍റെ  യാതൊരു സംരക്ഷണവുമില്ല", അദ്ദേഹം കൂട്ടിച്ചേര്‍ത്തു 

BJP യ്ക്ക് നേരെ വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ്‌ നേതൃത്വം  വിമതര്‍ക്കെതിരെ നിലപാട് കടുപ്പി ച്ചിരിയ്ക്കുകയാണ്.  

രാഷ്ട്രീയ നാടകങ്ങള്‍ക്ക് തുടക്കമിട്ട 19 എം.എല്‍.എമാര്‍ക്കും കോണ്‍ഗ്രസുമായി   മുന്നോട്ടുപോകണമെന്നുണ്ടെങ്കില്‍ ആദ്യം ഹരിയാനയിലെ ഖട്ടര്‍ സര്‍ക്കാരിന്‍റെ  ആതിഥ്യവും BJPയുടെയും ഹരിയാന പോലീസിന്‍റെയും സംരക്ഷണവും ഒഴിവാക്കണമെന്നും രണ്‍ദീപ്  സിംഗ്  സുര്‍ജേവാല പറഞ്ഞു.

വിമതര്‍ക്കായി കോണ്‍ഗ്രസിന്‍റെ  വാതിലുകള്‍ തുറന്നിട്ടുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്  അവരാദ്യം ബിജെപിയുടെ ആതിഥ്യവും സൗഹൃദവും ഹരിയാന പോലീസിന്‍റെ  സുരക്ഷയും ഉപേക്ഷിക്കണമെന്നായിരുന്നു സുര്‍ജേവാലയുടെ മറുപടി. ഉപാധികള്‍ അംഗീകരിച്ചാല്‍  എംഎല്‍.എമാരുമായി ചര്‍ച്ച നടത്താമെന്നും അദ്ദേഹം അറിയിച്ചു.

 

Trending News