ചെന്നൈ: നടിയും ചലച്ചിത്ര താരവുമായ ഖുശ്ബു പൊലീസ് കസ്റ്റഡിയിൽ. ചിദംബരത്ത് പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോയപ്പോൾ മുട്ടക്കാട് എന്ന സ്ഥലത്ത് വച്ചാണ് ഖുശ്ബുവിനെ അറസ്റ്റ് ചെയ്തത്.
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു എന്നു പറഞ്ഞാണ് അറസ്റ്റ് ചെയ്തത്. മനുസ്മൃതിക്കെതിരെ പരാമർശം നടത്തിയ വി സി കെ നേതാവിനെതിരെ പരാതിഷേധിക്കാനായിരുന്നു ഖുശ്ബു ചെങ്കൽപ്പട്ടിലേക്ക് പോയത്. സമരത്തിന് സർക്കാർ അനുമതി നൽകിയിരുന്നില്ല. ഇത് വകവയ്ക്കാതെയാണ് ഖുശ്ബുവും സംഘവും പുറപ്പെട്ടത്. തുടർന്ന് ഇവരെ തടഞ്ഞ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
Also read: പാക്കിസ്ഥാനിലെ പെഷവാറിൽ മദ്രസയ്ക്ക് സമീപം സ്ഫോടനം; 7 പേർ മരിച്ചു, 70 പേർക്ക് പരിക്കേറ്റു
മനുസ്മൃതി നിരോധിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ വി.സി. കെ നേതാവുമായ തോൾ തിരുമാളന്റെ പരാമർശത്തിന് എതിരായിട്ടാണ് ഖുശ്ബുവും സംഘവും രംഗത്തെത്തിയത്. സ്ത്രീകളേയും പിന്നാക്ക വിഭാഗത്തേയും മോശമായി ചിത്രീകരിക്കുന്നതാണ് മനുസ്മൃതിയുടെ ഉള്ളടക്കാമെന്നായിരുന്നു വിസികെ നേതാവിന്റെ പരാമർശം.
ഇതിനെതിരെ വാർത്താസമ്മേളനം വിളിച്ചുകൂട്ടിയ ഖുശ്ബു തിരുമാളവന്റെ പ്രസ്താവന സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ബിജെപി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Also read: ഇന്ത്യ-അമേരിക്ക 2 +2 ചർച്ച ഇന്ന്; സുപ്രധാന കരാറുകളിൽ ഒപ്പുവെക്കും
ഇതിനിടയിൽ തിരുമാളന് പിന്തുണയുമായി ഡിഎംകെ അധ്യക്ഷൻ സ്റ്റാലിന്, ജിഗ്നേഷ് മേവാനി എന്നിവര് രംഗത്തെത്തിയിട്ടുണ്ട്. കേസ് പിൻവലിക്കണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ടിട്ടുണ്ട്.