കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിൽ ബോംബ് സ്‌ഫോടനമുണ്ടായതായി റിപ്പോർട്ട്. ടിഎംസിയുടെ പ്രാദേശിക നേതാവിന്റെ സഹോദരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ബിർഭും ജില്ലയിലെ മാർഗം ഗ്രാമത്തിലാണ് സ്‌ഫോടനം നടന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
പരിക്കേറ്റവരെ ചികിത്സയ്ക്കായി രാംപൂർഹട്ട് സബ് ഡിവിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തെത്തുടർന്ന് പ്രദേശത്ത് വൻ പോലീസ് സേനയെ വിന്യസിക്കുകയും ഗ്രാമത്തിൽ സുരക്ഷ ശക്തമാക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം മാർച്ചിൽ, രാംപൂർഹട്ടിൽ അജ്ഞാതരായ അക്രമികൾ പെട്രോൾ ബോംബ് ആക്രമണം നടത്തിയിരുന്നു. പെട്രോൾ ബോംബ് ആക്രമണത്തിൽ ബിർഭൂമിൽ ടിഎംസി പഞ്ചായത്ത് നേതാവ് ഭാദു പ്രധാൻ കൊല്ലപ്പെട്ടിരുന്നു.
പാകിസ്ഥാനിലെ പെഷവാറിൽ മുസ്ലീം പള്ളിയിൽ ബോംബ് സ്ഫോടനം; 20-ഓളം പേർ മരിച്ചു
പെഷവാർ: പാകിസ്ഥാന്റെ അഫ്ഗാൻ അതിർത്തി നഗരമായ പെഷവാറിൽ മുസ്ലീം പള്ളിയിൽ ബോംബ് സ്ഫോടനം. ജനുവരി 30ന് ഉച്ചയ്ക്ക് പ്രാർഥനയ്ക്ക് ശേഷമാണ് സ്ഫോടനമുണ്ടായതെന്നാണ് പാക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
സ്ഫോടനത്തിൽ 19 പേരുടെ മരണം ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പാക് മാധ്യമങ്ങൾ നൽകുന്ന വിവരം. 100 ഓളം പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്.
സ്ഫോടനം ചാവേർ ആക്രമണമാണോ ബോംബ് പള്ളിക്കുള്ളിൽ സ്ഥാപിച്ചതിനെ തുടർന്നാണോ എന്നതിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. ഉച്ചയ്ക്ക് 1.40ന് നടക്കുന്ന പ്രാർഥനയ്ക്ക് ശേഷമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ പള്ളിയുടെ ഒരു ഭാഗം തകർന്നുവീണു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...