Delhi Airport: ഡല്‍ഹി - പൂനെ വിസ്താര വിമാനത്തില്‍ ബോംബ്‌ ഭീഷണി, യാത്രക്കാര്‍ സുരക്ഷിതര്‍

Bomb Threat at Delhi Airport:  ഭീഷണി സന്ദേശം ലഭിച്ചയുടന്‍ തന്നെ വിമാനത്തിലുണ്ടായിരുന്ന 100-ലധികം യാത്രക്കാരെയും അവരുടെ ലഗേജുകളും സുരക്ഷിതമായി പുറത്തിറക്കി. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.  

Written by - Zee Malayalam News Desk | Last Updated : Aug 18, 2023, 12:53 PM IST
  • വെള്ളിയാഴ്ച രാവിലെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഡൽഹി-പുണെ വിസ്താര വിമാനത്തിൽ ബോംബ്‌ വച്ചിട്ടുണ്ട് എന്ന സന്ദേശം ജിഎംആർ ഗ്രൂപ്പ് നടത്തുന്ന കോൾ സെന്‍ററിന് ലഭിച്ചു.
Delhi Airport: ഡല്‍ഹി - പൂനെ വിസ്താര വിമാനത്തില്‍ ബോംബ്‌ ഭീഷണി, യാത്രക്കാര്‍ സുരക്ഷിതര്‍

New Delhi: ന്യൂഡല്‍ഹിയില്‍ നിന്നും പൂനെയ്ക്ക് പോവുകയായിരുന്ന വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി. GMR കോൾ സെന്‍ററിനാണ് ബോംബ്‌ ഭീഷണി സന്ദേശം ലഭിച്ചത്. വിവരം ലഭിച്ചയുടൻന്നെ യാത്രക്കാരെയെല്ലാം പുറത്തിറക്കി.  

ഭീഷണി സന്ദേശം ലഭിച്ചയുടന്‍ തന്നെ വിമാനത്തിലുണ്ടായിരുന്ന 100-ലധികം യാത്രക്കാരെയും അവരുടെ ലഗേജുകളും സുരക്ഷിതമായി പുറത്തിറക്കി. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.  

Also Read:  Gyanvapi Case: ASI സർവേ തുടരുമ്പോൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പിനായി ഹിന്ദു സംഘടനകള്‍
 

ഇന്ന് വെള്ളിയാഴ്ച രാവിലെയാണ് സംഭവം. രാവിലെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഡൽഹി-പുണെ വിസ്താര വിമാനത്തിൽ ബോംബ്‌ വച്ചിട്ടുണ്ട് എന്ന സന്ദേശം ജിഎംആർ ഗ്രൂപ്പ് നടത്തുന്ന കോൾ സെന്‍ററിന് ലഭിച്ചു. ഉടന്‍തന്നെ സുരക്ഷാ ഏജൻസികളുടെ വിദഗ്ധമായ പരിശോധനയ്ക്കായി വിമാനം ഒഴിപ്പിച്ചതായി ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. 

Also Read:  Day and Colors: വെള്ളിയാഴ്ച ഏത് നിറത്തിലുള്ള വസ്ത്രം ധരിയ്ക്കണം? ദിവസത്തിനനുസരിച്ച് നിറങ്ങൾ തിരഞ്ഞെടുക്കാം, വിജയം എന്നും ഒപ്പം
 
റിപ്പോര്‍ട്ട് അനുസരിച്ച് വിമാനത്തിൽ നിന്ന് സംശയാസ്പദമായ ഒരു വസ്തുവും കണ്ടെത്തിയില്ല. രാവിലെ എട്ടരയ്ക്കാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. ഡൽഹിയിൽ നിന്ന് പൂനെയിലേക്കുള്ള യുകെ-971 വിമാനത്തിലാണ് ബോംബ്‌ വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത് എന്ന്  സുരക്ഷാ ഏജൻസിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

വിമാനത്തിലെ എല്ലാ യാത്രക്കാരും സുരക്ഷിതര്‍

ഡൽഹിയിൽ നിന്ന് പൂനെയിലേക്കുള്ള യുകെ-971 വിമാനത്തില്‍ 100 ​​യാത്രക്കാർ ഉണ്ടായിരുന്നു, ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് എല്ലാ യാത്രക്കാരെയും അവരുടെ ലഗേജുകളും സുരക്ഷിതമായി പുറത്തിറക്കി. യാത്രക്കാർ നിലവിൽ ടെർമിനൽ കെട്ടിടത്തിലാണെന്നും അവർക്ക് ആവശ്യമായ ലഘുഭക്ഷണം നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 

സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (SOP) അനുസരിച്ച്, സുരക്ഷാ ഏജൻസികൾ അനുമതി നൽകിയതിന് ശേഷം മാത്രമേ ഇനി വിമാനത്തിന് പറക്കാന്‍ സാധിക്കൂ. അതുവരെ വിമാനത്തിന്‍റെ ഷെഡ്യൂൾ തീരുമാനിക്കാനാവില്ല എന്ന് അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ ഏജൻസികളിൽ നിന്ന് അന്തിമ അനുമതി ലഭിച്ചാലുടൻ വിമാനം ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News