UP Chemical Factory : യുപിയിൽ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി; 8 മരണം, 15 പേർക്ക് ഗുരുതര പരിക്ക്

Chemical Factory Blast : പൊട്ടിത്തെറിയെ തുടർന്ന് 20 - ഓളം തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jun 4, 2022, 05:51 PM IST
  • ഉത്തർ പ്രദേശിലെ ഹപുർ ജില്ലയിലെ കെമിക്കൽ ഫാക്ടറിയിലാണ് സംഭവം.
  • പൊട്ടിത്തെറിയെ തുടർന്ന് 20 - ഓളം തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
  • കൂടുതൽ തൊഴിലാളികൾ ഫാക്ടറിയിൽ കുടുങ്ങി കിടപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
UP Chemical Factory : യുപിയിൽ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി; 8 മരണം, 15 പേർക്ക് ഗുരുതര പരിക്ക്

കെമിക്കൽ ഫാക്ടറിയിൽ വൻപൊട്ടിത്തെറി. ഉത്തർ പ്രദേശിലെ ഹപുർ ജില്ലയിലെ ദോലനയിലെ കെമിക്കൽ ഫാക്ടറിയിലാണ് സംഭവം. പൊട്ടിത്തെറിയെ തുടർന്ന് 8 പേർ കൊല്ലപ്പെട്ടു. 15  തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൂടുതൽ തൊഴിലാളികൾ ഫാക്ടറിയിൽ കുടുങ്ങി കിടപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.

രക്ഷാപ്രവർത്തന നടപടികൾ തുടരുകയാണ്. പൊട്ടിത്തെറിയുടെ കാരണങ്ങളെ കുറിച്ച് സൂചനകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. സ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥരും, അഗ്നി രക്ഷ സേനയും എത്തിയിട്ടുണ്ട്. കെമിക്കൽ ഫാക്ടറിയിലെ ബോയ്‌ലറിലാണ് പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയെ തുടർന്ന് ഫാക്ടറിയിൽ തീപിടിക്കുകയും ചെയ്തു.

(ഇത് ഒരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്യും) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News