Mumbai Sessions Court: ലൈംഗികത്തൊഴില്‍ കുറ്റകരമല്ല, മറ്റുള്ളവർക്ക് ശല്യമാകരുത്; മുംബൈ സെഷന്‍സ് കോടതി

Mumbai Court Of Sessions Cleared that Sex work is not a crime and should not be a nuisance to others: അവർ മറ്റുള്ളവർക്ക് ബുദ്ദിമുട്ടുണ്ടാക്കാതെയല്ലെ ഈ തോഴില് ചെയ്യുന്നതെന്നും കോടതി ചോദിച്ചു. 

Written by - Zee Malayalam News Desk | Last Updated : May 23, 2023, 01:45 PM IST
  • മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഷെൽറ്റർ ഹോമിൽ കഴിയുന്ന 34 കാരിയായ ലൈം​ഗികത്തൊഴിലാളിയെ മോചിക്കണമെന്ന നിർദ്ദേശം നൽകിയത്.
  • മസ്‌ഗോണ്‍ മജിസ്ട്രേറ്റ് കോടതിയാണ് വനിതാ ലൈംഗികത്തൊഴിലാളിയെ ഷെല്‍റ്റര്‍ ഹോമില്‍ ഒരു വര്‍ഷം തടവില്‍ വയ്ക്കാന്‍ ഉത്തരവിട്ടത്.
  • ഭരണഘടനയുടെ 19-ാം അനുച്ഛേദത്തിന്റെ ലംഘനമാണ് തടങ്കലില്‍ പാര്‍പ്പിക്കാനുള്ള ഉത്തരവെന്നും സുപ്രീം കോടതി ഉത്തരവിന് എതിരാണെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു ഹര്‍ജി.
Mumbai Sessions Court: ലൈംഗികത്തൊഴില്‍ കുറ്റകരമല്ല, മറ്റുള്ളവർക്ക് ശല്യമാകരുത്; മുംബൈ സെഷന്‍സ് കോടതി

ന്യൂഡല്‍ഹി: ലൈ​ഗികത്തൊഴിൽ ചെയ്യുന്നത് കുറ്റകരമല്ലെന്ന് മുംബൈ സെഷൻസ് കോടതി. എന്നാൽ പൊതുസ്ഥലത്ത് മറ്റുള്ളവർക്ക് ശല്യമാകുന്ന തരത്തിൽ ഈ തൊഴിലിൽ ഏർപ്പെടുന്നത് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി. മൻകാല പ്രവർത്തികളുമായി താരതമ്യപ്പെടുത്തി ലൈം​ഗികത്തൊഴിലാളികളെ തടവിലാക്കാൻ കഴിയില്ലെന്നും അഡീഷണൽ സെഷൻസ് ജഡ്ജി കൂട്ടിച്ചേർത്തു. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഷെൽറ്റർ ഹോമിൽ കഴിയുന്ന 34 കാരിയായ ലൈം​ഗികത്തൊഴിലാളിയെ മോചിക്കണമെന്ന നിർദ്ദേശം നൽകിയത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി സി.വി. പാട്ടീല്‍ ആണ് ഉത്തരവിറക്കിയത്.

മസ്‌ഗോണ്‍ മജിസ്ട്രേറ്റ് കോടതിയാണ് വനിതാ ലൈംഗികത്തൊഴിലാളിയെ ഷെല്‍റ്റര്‍ ഹോമില്‍ ഒരു വര്‍ഷം തടവില്‍ വയ്ക്കാന്‍ ഉത്തരവിട്ടത്. ആ യുവതിയുടെ സുരക്ഷയും പുനരധിവാസവും പരി​ഗണിച്ചായിരുന്നു ഈ ഉത്തരവ് ഇറക്കിയത്. ഇത് ചദ്യം ചെയ്തു കൊണ്ടാണ്  ലൈംഗികത്തൊഴിലാളി സെഷന്‍സ് കോടതിയെ സമീപിച്ചത്. ഭരണഘടനയുടെ 19-ാം അനുച്ഛേദത്തിന്റെ ലംഘനമാണ്  തടങ്കലില്‍ പാര്‍പ്പിക്കാനുള്ള ഉത്തരവെന്നും സുപ്രീം കോടതി ഉത്തരവിന് എതിരാണെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു ഹര്‍ജി.

ആരുടേയും നിർബന്ധ പ്രകാരമല്ല തടവിലുള്ള സ്ത്രീ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടതെന്ന് സെഷന്‍സ് കോടതി പറഞ്ഞു. പ്രായപൂർത്തിയായ സ്ത്രീയായതിനാൽ തന്നെ മറ്റ് ഏതൊരു ഇന്ത്യന്‍ പൗരനെ പോലെയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം യുവതിക്കുമുണ്ട്. ഇവർ പൊതു സ്ഥലത്ത് വെച്ച് മറ്റുളളവർക്ക ശല്യം ഉണ്ടാക്കുന്ന തരത്തിൽ ഈ തൊഴിലിൽ ഏർപ്പെട്ടതായി പരാതി ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ മുന്‍കാല പ്രവൃത്തികളുടെ പേരില്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ കഴിയില്ലെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിധിച്ചു. തടങ്കലില്‍ കഴിയുന്ന യുവതിയെ ഉടന്‍ മോചിപ്പിക്കാനും സെഷന്‍സ് ഉത്തരവിട്ടു. 

ALSO READ:  അച്ഛന്റെ പാത പിന്തുടർന്നെത്തി...കർണ്ണാടക നിയമസഭയിലെ സ്പീക്കറാകുന്ന ആദ്യ മലയാളി മുസ്ലീം നേതാവ്

അതേസമയം ഡൽഹി മുൻ ഉപമുഖ്യമന്ത്രി സിസോദിയുടെ ജാമ്യാപേക്ഷ കോടതി നിഷേധിച്ചു. ജൂൺ 1 വരെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. കസ്റ്റഡി കലാവധി കഴിഞ്ഞതിന് പിന്നാലെ സിസോദിയെ ഇന്ന് ഡൽഹിയിലെ റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയിരുന്നു. മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ഏറെ നാളായി ജു‍ഡീഷ്യൽ കസ്റ്റഡിയിലാണ് മനീഷ് സിസോദിയ. മെയ് 23 ആയിരുന്നു കസ്റ്റഡിയിൽ വെക്കാനുള്ള അസവാന തീയ്യതി. എന്നാൽ അപ്രതീക്ഷിതമായാണ് കോടതി ഇത്തരത്തിൽ കസ്റ്റ‍‍ഡി നീട്ടുന്ന തരത്തിൽ പ്രഖ്യാപനം നടത്തിയത്. 

മനീഷ് സിസോദിയെ കോടതിയിൽ ഹാജരാക്കുന്ന വേളയിൽ എല്ലാം കോടതിക്ക് മുമ്പിൽ ശക്തമായ പ്രതിഷേധ പ്രകടനമാണ് ആം ആദ്മി പാർട്ടിയുടെ പ്രവർത്തകർ നടത്താറുള്ളത്. ഈ സാഹചര്യം കണക്കിലെടുത്ത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ആണ് റോസ് അവന്യൂ കോടതി പരിസരത്ത്  പോലീസ് ഏർപ്പെടുത്തിയിരുന്നത്. ഡല്‍ഹി പോലീസ് കോടതിക്ക് ചുറ്റും വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. കോടതി പരിസരത്ത് വൻതോതിൽ ഡൽഹി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ഇതിന് പുറമെ അർധസൈനിക വിഭാഗത്തെയും മുൻകരുതൽ എന്ന രീതിയിൽ ഇവിടെ നിയോഗിച്ചിരുന്നു.

തലസ്ഥാനത്ത് ക്രമസമാധാനം നിലനിർത്തുന്നതിനായി ഡൽഹി പോലീസ് ആം ആദ്മി പാർട്ടിയുടെ ഓഫീസിന് പുറത്തും പോലീസ് സേനയെ നിയോ​ഗിച്ചു. കഴിഞ്ഞ ഫെബ്രുവരി 26 ന് ആണ് ഡല്‍ഹി മദ്യ നയ  അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍  ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ  ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നത്. സിസോദിയയുടെ കാര്യത്തിൽ കോടതി ഇത്തരത്തിൽ കസ്റ്റടിയിൽ വെക്കുന്നത് നീട്ടുമെന്ന തരത്തിലുള്ള ഒരു നീക്കം നടത്തുമെന്ന് ആരു തന്നെ പ്രതീക്ഷിച്ചിരുന്നില്ല. കാലാവധി കഴി‍ഞ്ഞെന്ന ആശ്വാസത്തിൽ എത്തിയ സിസോദിയക്കും ഈ വിധി അപ്രതീക്ഷിതമായിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News