Viral Video: വരണമാല്യം ചാർത്തി, സന്തോഷത്തിൽ വരനെ ചുംബിച്ച് വധു; വീഡിയോ വൈറൽ

Viral Video: മാല ചാർ‌ത്തിയ ശേഷം വരന് ചുംബനം നൽകുന്ന വധുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.   

Written by - Zee Malayalam News Desk | Last Updated : Apr 26, 2023, 03:18 PM IST
  • സന്തോഷം കൊണ്ട് മാലയിട്ടുകഴിഞ്ഞ് വരന് വധു ചുംബനം നൽകുന്നതാണ് വീഡിയോയിൽ.
  • തുടർന്ന് കെട്ടിപ്പിടിക്കുകയും ചെയ്യുന്നു.
  • ഇത് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
Viral Video: വരണമാല്യം ചാർത്തി, സന്തോഷത്തിൽ വരനെ ചുംബിച്ച് വധു; വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ നമ്മൾ ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത നിരവധി വാർത്തകളും വീഡിയോകളും ഒക്കെ വരുന്നുണ്ട്. പല കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെയാണ് പലപ്പോഴും നമ്മൾ അറിയുന്നത്. ഉപയോ​ഗപ്രദം എന്നതിനൊപ്പം തന്നെ വിനോദത്തിനുള്ള ഒരു മാർ​ഗം കൂടിയാണിവ. സോഷ്യൽ മീഡിയയിൽ വരുന്ന മിക്ക വീഡിയോകളും വളരെ പെട്ടെന്ന് വൈറലായി കാണാറുണ്ട്. 

ഇതിൽ വിവാഹ വീഡിയോകൾക്ക് പ്രത്യേകം കാഴ്ചക്കാരുണ്ടാകാറുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട നൂറുകണക്കിന് വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നത്. എന്നാൽ അവയിൽ ചിലത് മാത്രമാണ് വൈറലായി മാറാറുള്ളത്. അത്തരത്തിൽ വിചിത്രമായ ഒരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Wedding Planning_witty Wedding (@witty_wedding)

വരണമാല്യം ചാർത്തുന്നതിനിടെ നടന്ന രസകരവും സന്തോഷവും നിറയ്ക്കുന്ന ഒരു വീഡിയോ ആണ് വൈറലാകുന്നത്. വരന്റെയും വധുവിന്റെയും കയ്യിൽ മാല നൽകിയിട്ടുണ്ട്. വധു വേണം ആദ്യം വരന് മാലയിടാൻ. അതിനിടെ വരനോട് എന്തൊക്കെയോ ചില കാര്യങ്ങൾ വധു പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇത് കേട്ട് വരൻ ചിരിച്ചുകൊണ്ട് സന്തോഷത്തോടെ തലയാട്ടുന്നതും കാണാം.  

Also Read: Viral Video: പൂച്ചകളെ പടം വരക്കാൻ പഠിപ്പിക്കുന്ന പെൺകുട്ടി, വൈറൽ വീഡിയോ

 

തുടർന്ന് വധു വരന് മാല ചാർത്തുകയാണ്. സന്തോഷം കൊണ്ട് മാലയിട്ടുകഴിഞ്ഞ് വരന് വധു ചുംബനം നൽകുന്നതാണ് വീഡിയോയിൽ. തുടർന്ന് കെട്ടിപ്പിടിക്കുകയും ചെയ്യുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. witty_wedding എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News