Chhattisgarh IED Blast: ഛത്തീസ്ഗഢില്‍ സ്ഫോടനം, BSF കോൺസ്റ്റബിളിനും നിരവധി പോളിംഗ് ടീം അംഗങ്ങൾക്കും പരിക്ക്

Chhattisgarh IED Blast: ഛത്തീസ്ഗഢില്‍ ആകെയുള്ള 90 സീറ്റുകളിലേയ്ക്ക് രണ്ട് ഘട്ടമായി നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടം നാളെയാണ്  (നവംബര്‍ 7) നടക്കുക.

Written by - Zee Malayalam News Desk | Last Updated : Nov 6, 2023, 06:42 PM IST
  • ഛത്തീസ്ഗഢിലെ കാങ്കറിൽ IED സ്‌ഫോടനം. സ്‌ഫോടനത്തിൽ ഒരു ബിഎസ്എഫ് കോൺസ്റ്റബിളിനും രണ്ട് പോളിംഗ് ടീം അംഗങ്ങൾക്കും പരിക്കേറ്റു.
Chhattisgarh IED Blast: ഛത്തീസ്ഗഢില്‍ സ്ഫോടനം, BSF കോൺസ്റ്റബിളിനും നിരവധി പോളിംഗ് ടീം അംഗങ്ങൾക്കും പരിക്ക്

Chhattisgarh IED Blast: ഛത്തീസ്ഗഢിലെ കാങ്കറിൽ IED സ്‌ഫോടനം. സ്‌ഫോടനത്തിൽ ഒരു ബിഎസ്എഫ് കോൺസ്റ്റബിളിനും രണ്ട് പോളിംഗ് ടീം അംഗങ്ങൾക്കും പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല എന്നും ചികിത്സയിലാണ് എന്നുമാണ് റിപ്പോര്‍ട്ട്. 

Also Read:  Rashmika Mandanna Deepfake Video: രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ വൈറല്‍, പ്രതികരിച്ച് നടി, നിയമനടപടിക്ക് ആഹ്വാനം ചെയ്ത് അമിതാഭ് ബച്ചൻ 
 
നാല് പോളിംഗ് ടീമുകളുമായി  ബിഎസ്എഫിന്‍റെയും ജില്ലാ സേനയുടെയും സംയുക്ത ടീം മാർബേഡയിൽ നിന്ന് റെംഗഘട്ടി രെംഗഗൊണ്ടി പോളിംഗ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. യാത്രാ മധ്യേ ആണ് സ്പോടനം ഉണ്ടായത്.  സ്‌ഫോടനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.  

Also Read:  Rahu Ketu Transit 2023: അടുത്ത 18 മാസം ഈ രാശിക്കാര്‍ക്ക് അടിപൊളി സമയം, കുബേർ ദേവന്‍ സമ്പത്ത് വര്‍ഷിക്കും 
 
അതേസമയം, ഛത്തീസ്ഗഢിള്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ്  മാവോയിസ്റ്റ് ആക്രമണത്തില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടിരുന്നു. നാരായൺപൂർ ജില്ലയിലെ കൗശൽതർ മേഖലയിൽ ബിജെപി സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് പാര്‍ട്ടി നേതാവ് രത്തൻ ദുബെയെ മാവോയിസ്റ്റുകൾ ആക്രമിച്ച് കൊലപ്പെടുത്തിയത്.

രത്തൻ ദുബെ ജനങ്ങളുമായി ഇടപഴകുന്നതിനിടെ ഒരു സംഘം മാവോയിസ്റ്റുകൾ കോടാലി ഉപയോഗിച്ച് അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. നാരായൺപൂരിൽ ബിജെപി ജില്ലാ യൂണിറ്റ് പ്രസിഡന്‍റായിരുന്നു ദുബെ. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ് എന്നും ഇതുവരെ  ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല എന്നും പോലീസ് പറയുന്നു.   

ഛത്തീസ്ഗഢില്‍ ആകെയുള്ള 90 സീറ്റുകളിലേയ്ക്ക് രണ്ട് ഘട്ടമായി നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടം നാളെയാണ്  (നവംബര്‍ 7) നടക്കുക. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നവംബര്‍ 17 നാണ് നടക്കുക. 20 സീറ്റുകളിലേയ്ക്കാണ് ആദ്യഘട്ടത്തില്‍  വോട്ടെടുപ്പ് നടക്കുക. ബാക്കി 70 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് രണ്ടാം ഘട്ടത്തില്‍ നടക്കും.  ഡിസംബർ 3 ന് വോട്ടെണ്ണൽ നടക്കും. 

   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News