പഞ്ചാബിലെ രവി നദിയില്‍ പാക് ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി; തെരച്ചില്‍ ശക്തമാക്കി ബി.എസ്.എഫ്

പഞ്ചാബിലെ രവി നദിയില്‍ പാകിസ്താന്‍ ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ബി.എസ്.എഫ് ജവാന്മാരാണ് ബോട്ട് കണ്ടെത്തിയത്.തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ഉപയോഗിച്ച ബോട്ടാണ് ഇതെന്നാണ് സംശയിക്കുന്നത്.ബോട്ട് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Last Updated : Oct 4, 2016, 12:26 PM IST
പഞ്ചാബിലെ രവി നദിയില്‍ പാക് ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി; തെരച്ചില്‍ ശക്തമാക്കി ബി.എസ്.എഫ്

അമൃത്സര്‍: പഞ്ചാബിലെ രവി നദിയില്‍ പാകിസ്താന്‍ ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ബി.എസ്.എഫ് ജവാന്മാരാണ് ബോട്ട് കണ്ടെത്തിയത്.തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ഉപയോഗിച്ച ബോട്ടാണ് ഇതെന്നാണ് സംശയിക്കുന്നത്.ബോട്ട് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അമൃത്സറിന് 50 കിലോമീറ്റര്‍ വടക്കു ഭാഗത്തായാണ് ദേര ബാബ നാനക്ക്. ഇന്ത്യ പാക് അതിര്‍ത്തി പങ്കിടുന്ന നദിയാണ് രവി. നേരത്തെ പാകിസ്താനില്‍ നിന്നും ഗുജറാത്ത് തീരത്ത് എത്തിയ ബോട്ട് പിടിച്ചെടുക്കുകയും ബോട്ടിലുണ്ടായിരുന്ന ഒമ്പത് അംഗങ്ങളെയും കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ഉറി ഭീകരാക്രമത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയതിന് ശേഷം അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് സംശയകരമായ സാഹചര്യത്തില്‍ പാക് ബോട്ടുകള്‍ കണ്ടെത്തിയിരിക്കുന്നത്.

Trending News