Assembly Elections 2023: ബിജെപിയുടെ തകര്‍പ്പന്‍ വിജയത്തിന്‍റെ ഷോക്കില്‍ മായാവതി

Assembly Elections 2023: മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വിജയത്തിന് കാരണം EVM ആണെന്ന് പ്രതിപക്ഷ പാർട്ടികൾ മുന്‍പേ തന്നെ ആരോപിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Dec 4, 2023, 02:40 PM IST
  • തിരഞ്ഞെടുപ്പിന്‍റെ മുഴുവൻ അന്തരീക്ഷവും കണക്കിലെടുക്കുമ്പോൾ. വിചിത്രമായ ഫലം ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്, ഇത് വിശ്വസിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്, മായാവതി പറഞ്ഞു
Assembly Elections 2023: ബിജെപിയുടെ തകര്‍പ്പന്‍ വിജയത്തിന്‍റെ ഷോക്കില്‍ മായാവതി

Assembly Elections 2023: ഇത് വിശ്വസിക്കാന്‍ പ്രയാസം, നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ BJP നേടിയ തകര്‍പ്പന്‍ വിജയത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി BSP അദ്ധ്യക്ഷ മായാവതി.   

"ഇത് വിശ്വസിക്കാന്‍ ഏറെ പ്രയാസമാണ്, തിരഞ്ഞെടുപ്പു സമയത്തെ അന്തരീക്ഷം ഇഞ്ചോടിഞ്ച് പോരാട്ടം പോലെ തികച്ചും വ്യത്യസ്തവും രസകരവുമായിരുന്നു, എന്നാൽ തിരഞ്ഞെടുപ്പ് ഫലം അതിൽ നിന്ന് ഏറെ വ്യത്യസ്തവും തികച്ചും ഏകപക്ഷീയവും ആയത് വളരെ നിഗൂഢമായതും ഒപ്പം ഗൗരവമായി ചിന്തിക്കേണ്ട കാര്യവുമാണ്", മായാവതി പറഞ്ഞു. 

Also Read:  Horoscope Today, December 4: ഈ രാശിക്കാര്‍ റിസ്ക്‌ എടുക്കാന്‍ മടിക്കണ്ട, വിജയം ഉറപ്പ്; ഇന്നത്തെ രാശിഫലം അറിയാം  

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വിജയത്തിന് കാരണം EVM ആണെന്ന് പ്രതിപക്ഷ പാർട്ടികൾ മുന്‍പേ തന്നെ ആരോപിച്ചിരുന്നു. ഇപ്പോൾ, ബഹുജൻ സമാജ് പാർട്ടി (BSP) നേതാവ് മായാവതിയും ഏകപക്ഷീയമായ ഫലങ്ങളെക്കുറിച്ച്  ചോദ്യമുയര്‍ത്തിയിരിയ്ക്കുകയാണ്.  

Also Read:  Love Horoscope: ഈ രാശിക്കാരുടെ ജീവിതം പ്രണയത്താല്‍ നിറയും!! പങ്കാളിയുമൊത്തുള്ള നിങ്ങളുടെ ഈ ആഴ്ച എങ്ങിനെ? 
   
രാജ്യത്തെ 4 സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം കേവലം ഒരു കക്ഷിക്ക് അനുകൂലമായപ്പോൾ എല്ലാ ജനങ്ങൾക്കും സംശയവും ആശ്ചര്യവും ആശങ്കയും സ്വാഭാവികമാണ്, കാരണം തിരഞ്ഞെടുപ്പിന്‍റെ മുഴുവൻ അന്തരീക്ഷവും കണക്കിലെടുക്കുമ്പോൾ. വിചിത്രമായ ഫലം ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്, ഇത് വിശ്വസിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്, മായാവതി പറഞ്ഞു.  

BSP ഈ തിരഞ്ഞെടുപ്പിനെ പൂർണ്ണ വീര്യത്തോടെയാണ് നേരിട്ടത്, എന്നാല്‍, ഏകപക്ഷീയമായ തിരഞ്ഞെടുപ്പ് ഫലത്തില്‍ അവർ നിരാശരാകേണ്ടതില്ല, ബാബാ സാഹിബ് ഡോ. ഭീംറാവു അംബേദ്കറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ ശ്രമിക്കണം," മായാവതി പറഞ്ഞു.

ഈ നിയമസഭ തിരഞ്ഞെടുപ്പ് ഫലം കണക്കിലെടുത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിന്‍റെ ഭാഗമായി ഡിസംബർ 10ന് ലഖ്‌നൗവിൽ പാർട്ടിയുടെ അഖിലേന്ത്യാ യോഗം ചേർന്ന് അടിസ്ഥാന റിപ്പോർട്ടുകൾ ചർച്ച ചെയ്യുമെന്നും മായാവതി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലങ്ങളിൽ അസ്വസ്ഥരാകാതെ മുന്നോട്ട് പോകാനുള്ള ധൈര്യം പ്രസ്ഥാനത്തിന് ഒരിക്കലും നഷ്ടമാകില്ലെന്നും മായാവതി വ്യക്തമാക്കി.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News