ലക്‌നൗ: ഉത്തര്‍പ്രദേശില്‍ എസ്പിയുടെയും ബിഎസ്പിയുടെയും മഹാസഖ്യം പ്രഖ്യാപിച്ച് മായാവതിയും അഖിലേഷ് യാദവും. മഹാസഖ്യത്തിന്‍റെ പ്രഖ്യാപനം സംയുക്ത വാര്‍ത്താസമ്മേളനത്തിലൂടെ ആയിരുന്നു. കോൺഗ്രസിനെ ഒപ്പം കൂട്ടുന്നില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ മായാവതി സ്ഥിരീകരിച്ചു.
BSP Chief Mayawati: Ye Pradhanmantri Modi ji ki or BJP ke national president Amit Shah, in dono Guru-chele ki neend udane wali press conference hai. pic.twitter.com/0r9VPL4bYW
— ANI (@ANI) January 12, 2019
ലോക്‌സഭാ തിഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുമെന്നും മഹാസഖ്യം മോദിയുടെയും അമിത് ഷായുടെയും ഉറക്കം കെടുത്തുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. എല്ലാ വ്യത്യാസങ്ങളും മാറ്റിവെച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും സഖ്യം പുതിയ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിക്കുമെന്നും മായാവതി വ്യക്തമാക്കി.
കോൺഗ്രസും ബിജെപിയും അഴിമതിയിൽ ഒരു പോലെയാണ്. കോൺഗ്രസിൻറെ കാലത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബിജെപി നടപ്പാക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥ. കോൺഗ്രസുമായി ചേരുന്നത് കൊണ്ട് തെരഞ്ഞെടുപ്പിൽ ലാഭമില്ലെന്നും മായാവതി വ്യക്തമാക്കി.
Mayawati: BSP will contest on 38 seats, SP on 38 seats. Two Lok Sabha seats we have left for other parties and Amethi and Rae Bareli have been left for Congress. pic.twitter.com/lsdCdxKNah
— ANI (@ANI) January 12, 2019
സഖ്യം ബിജെപിയുടെ രാഷ്ട്രീയത്തിനെതിരെയാണെന്നും മായാവതി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയും എസ്പിയും ഒരുമിച്ച് മത്സരിക്കും. എല്ലാ വ്യത്യാസങ്ങളും മാറ്റിവെച്ച് ഒന്നിച്ച് നില്‍ക്കും. സഖ്യം പുതിയ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിക്കുമെന്നുമാണ് മായാവതി പറഞ്ഞത്.
ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിൽ വരുന്നത് തടയും. 80 സിറ്റിൽ 38 സീറ്റിൽ വീതം മത്സരിക്കും. അമേഠി, റായ്ബറേലി സീറ്റുകളിൽ കോൺഗ്രസിനെതിരെ മത്സരിക്കില്ലെന്നും രണ്ടു സീറ്റുകൾ സഖ്യകക്ഷികൾക്ക് നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. ബിജെപി സമൂഹത്തെ വെട്ടിമുറിക്കുന്നു എന്ന് അഖിലേഷ് യാദവ് പറഞ്ഞു.
Akhilesh Yadav: To defeat the arrogance of BJP, it was necessary for BSP and SP to come together. BJP can go to any extent to create differences in our workers, we must be united and counter any such tactic #SPBSPAlliance pic.twitter.com/dBrMOMmI4i
— ANI (@ANI) January 12, 2019
ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ചിത്രം തന്നെ മാറ്റി മറിക്കാന്‍ സാധ്യതയുള്ള പ്രഖ്യാപനമാണ് ഇതെന്നതില്‍ സംശയമില്ല. പരസ്പരം പോരടിച്ചിരുന്ന എസ്പിയും ബിഎസ്പിയും ഒരുമിക്കുന്നത് ബിജെപിയ്ക്ക് തലവേദനയാകും. രണ്ട് പാര്‍ട്ടികളുടെയും ഉത്തര്‍പ്രദേശിലെ സ്വാധീനം നോക്കിയാല്‍ ബിജെപിയ്ക്കെതിരെ കടുത്ത മത്സരം കാഴ്ചവയ്ക്കാന്‍ ഇവര്‍ക്കാകും.
അതേസമയം, സഖ്യത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. നിലനില്‍പ്പിനു വേണ്ടിയുള്ള സഖ്യമാണെന്നും വരാന്‍ പോകുന്നത് ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പല്ല ഇന്ത്യയുടെ തിരഞ്ഞെടുപ്പാണെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പരിഹസിച്ചു.