Budget 2021: പ്രതിരോധ മേഖലക്കായി 4.78 ലക്ഷം കോടി,ഏ‌റ്റവുമധികം തുക വകയിരുത്തിയ ബഡ്‌ജറ്റ്

ചൈനയുമായി അതിർത്തി തർക്കം നിലനിൽക്കുന്ന ഘട്ടത്തിലാണ് ഇത്രയും റെക്കോർ‍ഡ് തുക രാജ്യം മാറ്റിവെക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 22, 2021, 02:39 PM IST
  • നരേന്ദ്രമോദിയ്‌ക്കും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും നന്ദി അറിയിക്കുന്നതായി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്(Rajnath Singh) ട്വിറ്ററിൽ കുറിച്ചു.
  • പ്രതിരോധ മൂലധനത്തില്‍ 19 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
  • ചൈനയെ അപേക്ഷിച്ച് പ്രതിരോധ മേഖലക്ക് തുക ചിലവഴിക്കുന്നതിൽ ഇന്ത്യ പിന്നോക്കമാണ്
Budget 2021: പ്രതിരോധ മേഖലക്കായി 4.78 ലക്ഷം കോടി,ഏ‌റ്റവുമധികം തുക വകയിരുത്തിയ ബഡ്‌ജറ്റ്

ന്യൂഡൽഹി: മുൻ വർഷങ്ങളിലെ ബജറ്റിനെ(Union Budget) അപേക്ഷിച്ച് പ്രതിരോധ മേഖലക്ക് ഏറ്റവുമധികം തുക വകയിരുത്തിയ ബജറ്റുകളിലൊന്നാണ് ഇത്തവണത്തെ ബജറ്റ്. 15 വർഷത്തിനിടയിൽ ഏറ്റവുമധികം പ്രതിരോധത്തിന് വകയിരുത്തിയ ബജറ്റെന്ന പേരും ഇൗ ബജറ്റിന് തന്നെ. 4.78 കോടിയിൽ1.35 ലക്ഷം കോടി ആയുധങ്ങൾ വാങ്ങാനും, സേനയുടെ ആധുനിക വത്കരണത്തിനുമാണ്. '

ALSO READ:   Budget 2021: കർഷകർക്ക് വൻ പദ്ധതികൾ; കർഷകരുടെ ക്ഷേമത്തിന് 75,060 കോടി അനുവദിച്ചു 

ചൈനയുമായി(China) അതിർത്തി തർക്കം അടക്കം നിലനിൽക്കുന്ന ഘട്ടത്തിലാണ് ഇത്രയും റെക്കോർ‍ഡ് തുക രാജ്യം മാറ്റിവെക്കുന്നത് എന്ന് ശ്രദ്ധേയമായ കാര്യമാണ്. എന്നാൽ ചൈനയെ അപേക്ഷിച്ച് പ്രതിരോധ മേഖലക്ക് തുക ചിലവഴിക്കുന്നതിൽ ഇന്ത്യ പിന്നോക്കമാണ്. 2014-19 കാലയളവിൽ മാത്ര ചൈന 261.1 ബില്യൺ ഡോളറാണ്  പ്രതിരോധ മേഖലയിൽ ചൈന ചിലവഴിച്ചത്. ഇതേ കാലത്ത് ഇന്ത്യ ചിലവാക്കിയത് 71.1ബില്യൺ ഡോളർ മാത്രമാണ്.

ALSO READ: Budget 2021: സ്വകാര്യ വാ​ഹനങ്ങൾ 20 വർഷം വരെ ഉപയോ​ഗിക്കാം, Scrap നയം ആയി
അതേസമയം ഈ വര്‍ഷത്തെ ബഡ്‌ജറ്റില്‍ പ്രതിരോധ മേഖലയ്‌ക്ക് കൂടുതല്‍ പണം അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും നന്ദി അറിയിക്കുന്നതായി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്(Rajnath Singh) ട്വിറ്ററിൽ കുറിച്ചു. പ്രതിരോധ മൂലധനത്തില്‍ 19 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 

കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇങ്ങനെ ഏ‌റ്റവുമധികം തുക വകയിരുത്തിയത് ഈ വര്‍ഷമാണ്. അദ്ദേഹം ട്വീറ്റിൽ പറയുന്നു. ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കരണത്തിനും തൊഴിലുകള്‍ സൃഷ്‌ടിക്കുന്നതിനും മൂലധന രൂപീകരണത്തിനും ബഡ്‌ജറ്റ് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News