Budget 2022| സാതന്ത്ര്യത്തിന് മുൻപും പിൻപും ഇന്ത്യയുടെ ബജറ്റ്: പിന്നെ ഒരു മലയാളിയും

 കേന്ദ്ര ബജറ്റ് എന്ന ആശയം പൂർണ്ണമായി ഉൾക്കൊണ്ട്. ആർ.കെ ഷൺമുഖം ചെട്ടിയാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 1, 2022, 11:11 AM IST
  • പ്രധാനമന്ത്രിമാരായിരുന്ന ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവർ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്
  • ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ചത് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി ആണ്
  • 1860 ഫിബ്രുവരി 18 നാണ് ആദ്യത്തെ ബജറ്റ് അവതരിപ്പിക്കുന്നത്
Budget 2022| സാതന്ത്ര്യത്തിന് മുൻപും പിൻപും ഇന്ത്യയുടെ ബജറ്റ്:  പിന്നെ ഒരു മലയാളിയും

ന്യൂഡൽഹി: ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമാണ് ബജറ്റ് ആരംഭിച്ചതെന്ന് ആരെങ്കിലും പറഞ്ഞാൽ അത് ശുദ്ധ അബദ്ധമായിരിക്കും. ബ്രിട്ടീഷ് ഭരണകാലത്ത് തന്നെയായിരുന്നു ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. 1860 ഫിബ്രുവരി 18 നാണ് ആദ്യത്തെ ബജറ്റ് അവതരിപ്പിക്കുന്നത്. 

വൈസ്രോയിയുടെ ഇന്ത്യൻ കൌൺസില്ലിലെ ധനകാര്യ അംഗമായ ജെയിംസ് വിത്സൺ ആണ് ആദ്യത്തെ ബജറ്റ് തയ്യാറാക്കി അവതരിപ്പിച്ചത്. പിന്നീട് 1909 ലെ മിൻറോ-മോർലി ഭരണപരിഷ്ക്കാരം അനുസരിച്ച് എല്ലാ വർഷത്തിലെയും ആദ്യപാദത്തിൽ നിയമനിർമ്മാണ സഭയിൽ ധനകാര്യ അംഗം ബജറ്റ് അവതരിപ്പിക്കണമെന്നും അത് ചർച്ചകൾക്ക് വിധേയമാക്കണമെന്നും വ്യവസ്ഥ ചെയ്തു.

പിന്നെയും കാലം മുന്നോട്ട് നീങ്ങി കേന്ദ്ര ബജറ്റ് എന്ന ആശയം പൂർണ്ണമായി ഉൾക്കൊണ്ട്. ആർ.കെ ഷൺമുഖം ചെട്ടിയാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത്. 171.15 കോടി വരവും, 197.39 കോടി ചിലവും കാണിച്ച കമ്മി ബജറ്റായിരുന്നു അത്.

നാട്ടു രാജ്യങ്ങൾ ഇന്ത്യയുടെ ഭാഗമായ ശേഷം ആദ്യ ബജറ്റ് അവതരിപ്പിച്ചത് മലയാളിയായ ജോൺ മത്തായിയായിരുന്നു.സാമ്പത്തിക ശാസ്ത്രഞ്ജനും ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രിയുമായിരുന്നു.ഇംഗ്ലീഷിൽ നിന്നും ബജറ്റിന് ഹിന്ദിയിലേക്ക് ഒരു മാറ്റമുണ്ടായത് 1955-56 കാലത്താണ് കൃഷ്ണമാചാരിയായിരുന്നു അന്ന് ബജറ്റ് അവതരിപ്പിച്ചത്.

പ്രധാനമന്ത്രിമാരായിരുന്ന ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവർ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. കോർപ്പറേറ്റ് നികുതി എന്ന ആശയം ആദ്യമായി കൊണ്ടു വന്നത് 1987-88-ലെ രാജീവ് ഗാന്ധിയുടെ ബജറ്റിലായിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ചത് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി ആണ്.

പൊളിച്ചെഴുതിയ 90-കളിലെ ബജറ്റ്

ചരിത്രത്തിലെ ഏറ്റവും ദീർഘമായ ബജറ്റ് അവതരണം നടത്തിയത് മൻമോഹൻ സിങ്ങാണ്. ഇന്ത്യ അനുഭവിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധി കാലത്തെ ബജറ്റെന്ന നിലയിൽ രാജ്യത്തിന് ആശ്വാസമായ ബജറ്റായിരുന്നു അത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News