NEET UG 2024: മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത, നീറ്റ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഔദ്യോഗികമായി നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (UG) 2024 ന്‍റെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. 2024 മെയ് മാസത്തിൽ NEET UG 2024 പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് neet.ntaonline.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. വിദ്യാർത്ഥികൾക്ക് അവരുടെ NEET UG 2024 അപേക്ഷകൾ സമർപ്പിക്കാൻ 2024 മാർച്ച് 9 വരെ സമയമുണ്ട്.
ഈ വര്‍ഷത്തെ NEET UG 2024 പരീക്ഷകൾ മെയ് 5, 2024-ന് നടക്കും. ഇതിനായി അപേക്ഷകർ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്. രജിസ്ട്രേഷൻ സമയത്ത് രജിസ്ട്രേഷൻ ഫീസും മറ്റ് ആവശ്യമായ അക്കാദമിക് ഡോക്യുമെൻറുകളും നൽകണം.
NEET UG 2024 പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ചുവടെ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
NEET UG 2024: യോഗ്യതാ മാനദണ്ഡം
NEET UG പരീക്ഷ എഴുതാന്‍ യോഗ്യത നേടുന്നതിന് അപേക്ഷകർക്ക് 2024 ഡിസംബർ 31-ന് പ്രവേശന സമയത്ത് കുറഞ്ഞത് 17 വയസ് പ്രായമുണ്ടായിരിക്കണം. ഒരു അംഗീകൃത ബോർഡിൽ നിന്ന് അപേക്ഷകർ 12-ാം ക്ലാസ് പരീക്ഷ എഴുതിയിരിക്കണം. ഇംഗ്ലീഷ്, കെമിസ്ട്രി, ബയോളജി, ഫിസിക്സ് എന്നിവയിരിക്കണം പ്രധാന വിഷയങ്ങള്‍.
NEET UG 2024: എങ്ങനെ അപേക്ഷിക്കാം
മെഡിക്കൽ പ്രവേശന പരീക്ഷകൾക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക് ചുവടെ ലിസ്റ്റുചെയ്തിരിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് അപേക്ഷിക്കാവുന്നതാണ്.
ഘട്ടം 1: NEET 2024 ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.ac.in സന്ദര്‍ശിക്കുക
ഘട്ടം 2: NEET UG 2024-ന്‍റെ രജിസ്ട്രേഷൻ ലിങ്ക് തിരഞ്ഞെടുക്കുക.
ഘട്ടം 3: "പുതിയ രജിസ്ട്രേഷൻ" തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക.
ഘട്ടം 4: ലോഗിൻ വിവരങ്ങൾ സൃഷ്ടിച്ച് ആപ്ലിക്കേഷൻ പൂരിപ്പിക്കുക.
ഘട്ടം 5: NEET UG 2024 അപേക്ഷ ഓൺലൈനായി പൂർത്തിയാക്കുക.
ഘട്ടം 6: അപേക്ഷാ ഫീസ് അടച്ചതിന് ശേഷം NEET UG 2024 ന്‍റെ അന്തിമ സമർപ്പണത്തിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക.
NEET UG 2024 അപേക്ഷാ നടപടിക്രമം പൂർത്തിയാക്കിയതിന് ശേഷം, വിദ്യാർത്ഥികൾക്ക് അവരുടെ അപേക്ഷകൾ ആവശ്യാനുസരണം എഡിറ്റ് ചെയ്യുന്നതിനായി NTA ഒരു വിൻഡോ തുറക്കും. ഉദ്യോഗാർത്ഥികൾക്ക് അവരുടെ അപ്‌ലോഡ് ചെയ്‌ത ഡോക്യുമെന്‍റുകൾ, പരീക്ഷാ നഗരം, ലിംഗഭേദം, മറ്റ് ഫീൽഡുകൾ എന്നിവ പിന്നീട് പരിഷ്‌ക്കരിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. കൂടുതല്‍ അപ്‌ഡേറ്റുകൾക്കായി വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുന്നത് തുടരാൻ NTA ശുപാർശ ചെയ്യുന്നു.
NEET UG 2024 പരീക്ഷയുടെ പരീക്ഷാ നഗര അറിയിപ്പ് സ്ലിപ്പുകൾ അപേക്ഷാ പ്രക്രിയ അവസാനിച്ചതിന് ശേഷം ഉടൻ ലഭ്യമാകും
NEET UG പരീക്ഷയിലൂടെയാണ് MBBS, BDS, BSc നഴ്സിംഗ്, ആയുഷ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ലഭിക്കുക. അതായത്, രാജ്യത്തെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കാന്‍ നീറ്റ് നിര്‍ബന്ധമാണ്.
ഈ വര്‍ഷത്തെ NEET UG 2024 പരീക്ഷകൾ മെയ് 5, 2024-ന് നടക്കും. പരീക്ഷ ഉച്ചയ്ക്ക് 2:00 മുതൽ 5:20 വരെ മൂന്ന് മണിക്കൂറും ഇരുപത് മിനിറ്റും നീണ്ടുനിൽക്കും. ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, തമിഴ്, തെലുങ്ക്, ഒറിയ, മലയാളം, കന്നഡ, പഞ്ചാബി, ഉറുദു എന്നീ പതിമൂന്ന് ഭാഷകളില്‍ പരീക്ഷകള്‍ നടക്കും. NEET 2024 പരീക്ഷയിൽ 200 ഒബ്ജക്ടീവ്-ടൈപ്പ് ചോദ്യങ്ങൾ ആണ് ഉള്ളത്. അപേക്ഷകർ അവയിൽ 180-ന് ഉത്തരം നൽകേണ്ടതുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...