Child trafficking: ലക്ഷ്യം ദരിദ്ര കുടുംബങ്ങൾ, കുഞ്ഞുങ്ങളെ വാങ്ങുന്നത് തുച്ഛമായ തുകയ്ക്ക്, വിൽക്കുന്നത് 10 മുതൽ 15 ലക്ഷം വരെ; റാക്കറ്റിലെ കണ്ണികൾ അറസ്റ്റിൽ

Child trafficking in India: നവജാതശിശുക്കളെ വിൽപ്പന നടത്തുന്ന സംഘത്തിലെ ആളുകൾ പിടിയിലായിട്ടുണ്ട്. കുട്ടികളെ വിറ്റ സ്ത്രീയെയും വാങ്ങിയവരെയും ഉൾപ്പെടെ സിബിഐ ചോദ്യം ചെയ്യും.

Written by - Zee Malayalam News Desk | Last Updated : Apr 6, 2024, 05:02 PM IST
  • ഡൽഹിയിലെ കേശവപുരം പ്രദേശത്തെ ഒരു വീട്ടിൽ നിന്നാണ് മൂന്ന് നവജാത ശിശുക്കളെ കണ്ടെത്തിയത്
  • 10 മുതൽ 15 ദിവസം മാത്രം പ്രായമായ കുഞ്ഞുങ്ങളെയാണ് രക്ഷപ്പെടുത്തിയത്
  • കുട്ടികളെ വിൽപ്പന നടത്തുന്ന സംഘങ്ങൾ വ്യാപകമാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
Child trafficking: ലക്ഷ്യം ദരിദ്ര കുടുംബങ്ങൾ, കുഞ്ഞുങ്ങളെ വാങ്ങുന്നത് തുച്ഛമായ തുകയ്ക്ക്, വിൽക്കുന്നത് 10 മുതൽ 15 ലക്ഷം വരെ; റാക്കറ്റിലെ കണ്ണികൾ അറസ്റ്റിൽ

ന്യൂഡൽഹി: നവജാത ശിശുക്കളെ കടത്തുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) നടത്തിയ പരിശോധനയിൽ മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. നവജാതശിശുക്കളെ വിൽപ്പന നടത്തുന്ന സംഘത്തിലെ ആളുകളും പിടിയിലായിട്ടുണ്ട്. കുട്ടികളെ വിറ്റ സ്ത്രീയെയും വാങ്ങിയവരെയും ഉൾപ്പെടെ സിബിഐ ചോദ്യം ചെയ്യും.

ഡൽഹിയിലെ കേശവപുരം പ്രദേശത്തെ ഒരു വീട്ടിൽ നിന്നാണ് മൂന്ന് നവജാത ശിശുക്കളെ കണ്ടെത്തിയത്. 10 മുതൽ 15 ദിവസം മാത്രം പ്രായമായ കുഞ്ഞുങ്ങളെയാണ് രക്ഷപ്പെടുത്തിയത്. കുട്ടികളെ വിൽപ്പന നടത്തുന്ന സംഘങ്ങൾ വ്യാപകമാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അറസ്റ്റിലായവരിൽ ഒരു ആശുപത്രി വാർഡ് ബോയിയും നിരവധി സ്ത്രീകളും ഉൾപ്പെടുന്നു.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം ഏകദേശം 10 കുട്ടികളെ വിറ്റതായും സംഭവത്തിൽ ആകെ ഏഴ് പേർ അറസ്റ്റിലായതായും സിബിഐ വ്യക്തമാക്കുന്നു. ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും സിബിഐ പരിശോധന വ്യാപകമാക്കിയിരുന്നു. ആശുപത്രികളിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

ALSO READ: പിഞ്ചു കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം അമ്മ തൂങ്ങി മരിച്ചു

ഡൽഹിയിലെ വിവിധ ഇടങ്ങളിൽ ആൾത്താമസം കുറഞ്ഞ സ്ഥലങ്ങളിൽ വീടുകൾ എടുത്താണ് സംഘത്തിന്റെ പ്രവർത്തനം. ഇങ്ങനെ കണ്ടെത്തുന്ന കുട്ടികളുടെ യഥാർഥ മാതാപിതാക്കളെ കണ്ടെത്തുന്നത് പോലീസിന് വെല്ലുവിളിയാണ്. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നവജാത ശിശുക്കളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന അന്തർ സംസ്ഥാന മനുഷ്യക്കടത്ത് സംഘമാണ് ഇതിന് പിന്നിലെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമായത്.

ഫെബ്രുവരിയിൽ നടത്തിയ അന്വേഷണത്തിൽ പഞ്ചാബിൽനിന്ന് 50, 000 രൂപയ്ക്ക് പെൺകുഞ്ഞിനെ വാങ്ങിയതായി കണ്ടെത്തിയിരുന്നു. ക്രിമിനൽ ഗൂഢാലോചന, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാമ്പത്തികമായി ശേഷിയില്ലാത്ത കുടുംബങ്ങളിൽ നിന്ന് തുച്ഛമായ വിലക്ക് കുട്ടികളെ വാങ്ങി മെട്രോപൊളിറ്റൻ നഗരങ്ങളിൽ 10 മുതൽ 15 ലക്ഷം രൂപ വരെ വാങ്ങിയാണ് കുഞ്ഞുങ്ങളെ വിൽക്കുന്നത്.

പഞ്ചാബിലെ ഫാസിൽക പോലുള്ള ദരിദ്ര ജില്ലകളിൽ നഴ്‌സുമാരുടെയും ഡോക്ടർമാരുടെയും ശൃംഖല സ്ഥാപിച്ചാണ് കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം പ്രവർത്തിക്കുന്നത്. ഒന്നിലധികം പെൺമക്കളുള്ള കുടുംബങ്ങൾ, കുട്ടിയെ വളർത്താൻ കഴിയാത്ത വിധം ദരിദ്രരായ കുടുംബങ്ങൾ എന്നിവരെയാണ് റാക്കറ്റ് ലക്ഷ്യം വയ്ക്കുന്നത്. ആൺകുട്ടികളെയും വെളുത്ത നിറം കൂടുതലുള്ള കുട്ടികളെയും കൂടുതൽ വിലയ്ക്കാണ് വിൽക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News