മുലായം സിംഗ് യാദവിനും മക്കള്‍ക്കും സിബിഐയുടെ ക്ലീന്‍ ചിറ്റ്

വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ സിബിഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.  

Last Updated : May 21, 2019, 01:59 PM IST
മുലായം സിംഗ് യാദവിനും മക്കള്‍ക്കും സിബിഐയുടെ ക്ലീന്‍ ചിറ്റ്

ന്യൂഡല്‍ഹി: അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനും മക്കളായ അഖിലേഷ് യാദവിനും പ്രതീക് യാദവിനും സിബിഐയുടെ ക്ലീന്‍ ചിറ്റ്.

വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ സിബിഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

മുലായം സിങ് യാദവിനും മക്കള്‍ക്കുമെതിരെയുള്ള കേസില്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ഇവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കാന്‍ സാധിക്കാത്തതു കൊണ്ട് 2013 ഓഗസ്റ്റില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ കേസ് അവസാനിപ്പിച്ചിരുന്നതായി സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

യാദവിനും മക്കള്‍ക്കുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ കമ്മിഷന്‍ കേസില്‍ എഫ്ഐആര്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു. 

മാത്രമല്ല 2013 ഓഗസ്റ്റിന് ശേഷം ഇവര്‍ക്കെതിരെ ഒരന്വേഷണവും നടന്നിട്ടില്ലെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്.

Trending News