ന്യൂഡല്‍ഹി: മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മയുടെ ഔദ്യോഗിക വസതിക്ക് സമീപത്ത് നിന്ന് സംശയകരമായ സാഹചര്യത്തില്‍ പിടികൂടിയ നാലു പേര്‍ ഐ.ബി നിയോഗിച്ചവര്‍.
ഇന്‍റലിജന്‍സ് ബ്യൂറോ ആണ് ഇക്കാര്യം വ്യക്താമാക്കിയത്. എന്നാല്‍ സെൻസിറ്റീവ് മേഖലകളിലെ പതിവ് നിരീക്ഷണത്തിനായിരുന്നു അവര്‍ എത്തിയത് എന്നും അലോക് വര്‍മയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുക അവരുടെ ഡ്യൂട്ടി ആയിരുന്നില്ല എന്നും ഐ.ബി വ്യകതമാക്കി.
ഇന്ന് രാവിയാണ് അലോക് വര്‍മയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഇവരെ ഡല്‍ഹി പൊലീസിന് കൈമാറിയിരുന്നു.
അലോക് വര്‍മയെ നിരീക്ഷിക്കാനായി എത്തിയ ഐ.ബി ഉദ്യോഗസ്ഥരാണ് ഇവരെന്ന് അപ്പോള്‍ത്തന്നെ അഭൂഹങ്ങള്‍ പരന്നിരിരുന്നു. പിടികൂടിയ വ്യക്തികളെ സംബന്ധിച്ച വിവരങ്ങളൊന്നും പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.