Central Bank of India Recruitment: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അപ്രൻ്റിസ് അപേക്ഷകൾ ക്ഷണിക്കുന്നു; വിശദവിവരങ്ങൾ അറിയാം

Central Bank of India Recruitment 2024: ആകെ 3000 ഒഴിവുകളിലേക്കാണ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഈ വർഷം അപ്രൻ്റിസ് നിയമനം നടത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 22, 2024, 05:30 PM IST
  • ഉദ്യോ​ഗാർഥികൾക്ക് 2024 ഫെബ്രുവരി 21 മുതൽ മാർച്ച് ആറ് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്
  • അപേക്ഷ സമർപ്പിക്കുന്നതിനായി www.nats.education.gov.in എന്ന അപ്രൻ്റീസ്ഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
Central Bank of India Recruitment: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അപ്രൻ്റിസ് അപേക്ഷകൾ ക്ഷണിക്കുന്നു; വിശദവിവരങ്ങൾ അറിയാം

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അപ്രൻ്റിസ് റിക്രൂട്ട്‌മെൻ്റ് 2024: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (സിബിഐ) ബാങ്കിൽ അപ്രൻ്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോ​ഗാർഥികൾക്ക് 2024 ഫെബ്രുവരി 21 മുതൽ മാർച്ച് ആറ് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനായി www.nats.education.gov.in എന്ന അപ്രൻ്റീസ്ഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഈ വർഷം, ആകെ 3000 ഒഴിവുകളിലേക്കാണ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അപ്രൻ്റിസ് നിയമനം നടത്തുന്നത്.

കഴിഞ്ഞ വർഷം 5000 ഒഴിവുകളിലേക്കാണ് നിയമനം നടത്തിയത്. ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. രണ്ടാമത് ഉത്തർപ്രദേശ്, മൂന്നാമത് മധ്യപ്രദേശ്, നാലാമത് ഗുജറാത്ത്, അഞ്ചാമത് ബിഹാർ എന്നിങ്ങനെയാണ് ഒഴിവുകൾ അധികമുള്ളത്. ഇന്ത്യൻ പൗരത്വമുള്ള ബിരുദാനന്തര ബിരുദധാരികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോ​ഗാർഥികൾ 20 നും 28 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. 

അപേക്ഷകൾ സമർപ്പിക്കുന്നത് ആരംഭിക്കുന്നത്: 21 ഫെബ്രുവരി 2024
അപേക്ഷകൾ സമർപ്പിക്കുന്നത് അവസാനിക്കുന്നത്: ആറ് മാർച്ച് 2024
യോഗ്യത: ബിരുദം
ശമ്പളം: 15,000 രൂപ
തിരഞ്ഞെടുപ്പ് പ്രക്രിയ: ഓൺലൈൻ എഴുത്തുപരീക്ഷ (ഒബ്ജക്ടീവ്)
പരീക്ഷാ തീയതി: 10 മാർച്ച് 
ഔദ്യോഗിക വെബ്സൈറ്റ്: centralbankofindia.co.in

ALSO READ: IDBI Recruitment 2024: ഐഡിബിഐ ബാങ്കിൽ ജോലി നേടാം, മികച്ച ശമ്പളവും ആനുകൂല്യങ്ങളും

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അപ്രൻ്റിസ് അപേക്ഷ സമർപ്പിക്കേണ്ട വിധം

www.nats.education.gov.in എന്ന അപ്രൻ്റീസ്ഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുക.
www.apprenticeshipindia.gov.in എന്ന വെബ്സൈറ്റിൽ ഇതിനകം പ്രൊഫൈൽ സൃഷ്‌ടിച്ചതാണെങ്കിൽ, ലോഗിൻ ചെയ്യുക.
ആദ്യം അപ്രൻ്റീസ്ഷിപ്പ് പോർട്ടലിൽ ലോഗിൻ ചെയ്യുക "സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അപ്രൻ്റീസ്ഷിപ്പ്" സെലക്ട് ചെയ്യുക.
വ്യക്തിഗത വിവരങ്ങളും മറ്റ് വിശദാംശങ്ങളും നൽകി അപേക്ഷ പൂരിപ്പിക്കുക.
എല്ലാ അപേക്ഷകർക്കും പരീക്ഷാ ഫീസ് അടയ്‌ക്കുന്നതിനുള്ള ബാങ്ക് വിശദാംശങ്ങൾ അടങ്ങിയ ഒരു ഇമെയിൽ naik.ashwini@bfsissc.com ൽ നിന്ന് ലഭിക്കും.

അപേക്ഷാ ഫീസ്

പിഡബ്ല്യുബിഡി ഉദ്യോഗാർഥികൾ - 400+ജിഎസ്ടി
എസ് സി/ എസ് ടി, സ്ത്രീ ഉദ്യോഗാർത്ഥികൾ - 600+ജിഎസ്ടി
മറ്റ് ഉദ്യോ​ഗാർഥികൾ 800+ജിഎസ്ടി

ഓൺലൈൻ എഴുത്തുപരീക്ഷ (ഒബ്ജക്റ്റീവ്) - ഓൺലൈൻ എഴുത്തുപരീക്ഷയിൽ അഞ്ച് ഭാഗങ്ങൾ ഉണ്ടായിരിക്കും 1. ക്വാണ്ടിറ്റേറ്റീവ്, ജനറൽ ഇംഗ്ലീഷ് ആൻഡ് റീസണിംഗ് ആപ്റ്റിറ്റ്യൂഡ്, കമ്പ്യൂട്ടർ പരിജ്ഞാനം 2. ബേസിക് റീട്ടെയ്ൽ ലയബിലിറ്റി പ്രോഡക്ട്സ് 3. ബേസിക് റീട്ടെയ്ൽ അസറ്റ് പ്രോഡക്ട്സ്, 4. ബേസിക് ഇൻവെസ്റ്റ്മെ‍ന്റ് പ്രോ‍ഡക്ട്സ്, 5. ബേസിക് ഇൻഷുറൻസ് പ്രോഡക്ട്സ്. ഉദ്യോ​ഗാർഥി പ്രാദേശിക ഭാഷയിൽ പ്രാവീണ്യമുള്ളവരായിരിക്കണം. ഉദ്യോ​ഗാർഥി പ്രാദേശിക ഭാഷയായി പഠിച്ച ഹൈസ്കൂൾ അല്ലെങ്കിൽ ബിരുദതല സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News