കേന്ദ്രസര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെൻഷൻ പ്രായം ഉയര്‍ത്തി

Last Updated : Sep 27, 2017, 05:43 PM IST
കേന്ദ്രസര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെൻഷൻ പ്രായം ഉയര്‍ത്തി

മുഴുവൻ കേന്ദ്രസര്‍ക്കാര്‍ ഡോക്ടര്‍മാരുടേയും പെൻഷൻ പ്രായം 62ൽ നിന്ന് 65 ആക്കി ഉയര്‍ത്തി. 

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗത്തിന്‍റേതാണ് ഈ തീരുമാനം. വിവിധ മന്ത്രാലയങ്ങളിലെ 1445 ഓളം ഡോക്ടര്‍മാര്‍ക്ക് പ്രയോജനം കിട്ടും. കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദാണ് ഈ വിവരം മാധ്യമങ്ങളുമായി പങ്കു വച്ചത്.
 
കേന്ദ്ര ആരോഗ്യ സര്‍വ്വീസിലെ ഡോക്ടര്‍മാരുടെ പെൻഷൻ പ്രായം നേരത്തെ 65 ആയി ഉയര്‍ത്തിയിരുന്നു.

 

 

Trending News