Agnipath Project: അഗ്നിപഥ് പദ്ധതി; വിവാദങ്ങൾ ഒഴിവാക്കാൻ പരിഷ്‌കരണത്തിനൊരുങ്ങി കേന്ദ്രം

പദ്ധതി നടപ്പാക്കിയിന് പിന്നാലെ ഉണ്ടായ വിമർശനങ്ങൾ ഒഴിവാക്കാനുള്ള പരിഷ്കരണങ്ങൾ ആകും നടപ്പാക്കുക. സേനകൾക്കുള്ളിൽ ഇത് സംബന്ധിച്ച ചർച്ച നടക്കുന്നതായി സൂചനയുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jul 7, 2024, 10:50 AM IST
  • നാലുവർഷ നിയമനത്തിനുശേഷം 25 ശതമാനം അഗ്നിവീറുകളെ സേനയിലേക്കെടുക്കുന്നതിനുപകരം 50 ശതമാനംപേരെ ഉൾപ്പെടുത്തുന്നതാണ് പ്രധാനമായും നടപ്പിലാക്കാൻ പരി​ഗണിക്കുന്നതിൽ ഒന്ന്.
  • സേനയിലേകക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 21-ൽനിന്ന് 23 ആയി ഉയർത്തുന്നതും ചർച്ചയിലുണ്ടെന്നാണ് സൂചന.
Agnipath Project: അഗ്നിപഥ് പദ്ധതി; വിവാദങ്ങൾ ഒഴിവാക്കാൻ പരിഷ്‌കരണത്തിനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: അഗ്നിപഥിൽ ഘടനാപരമായ മാറ്റങ്ങൾ നടപ്പാക്കാൻ ആലോചനയുമായി കേന്ദ്രസർക്കാർ. സേന കേന്ദ്രസർക്കാരിനോട് അടിസ്ഥാനപരമായ ചില മാറ്റങ്ങൾക്ക് നിർദേശിച്ചേക്കും. പദ്ധതി നടപ്പാക്കിയിന് പിന്നാലെ ഉണ്ടായ വിമർശനങ്ങൾ ഒഴിവാക്കാനുള്ള പരിഷ്കരണങ്ങൾ ആകും നടപ്പാക്കുക. സേനകൾക്കുള്ളിൽ ഇത് സംബന്ധിച്ച ചർച്ച നടക്കുന്നതായി സൂചനയുണ്ട്.

നാലുവർഷ നിയമനത്തിനുശേഷം 25 ശതമാനം അഗ്നിവീറുകളെ സേനയിലേക്കെടുക്കുന്നതിനുപകരം 50 ശതമാനംപേരെ ഉൾപ്പെടുത്തുന്നതാണ് പ്രധാനമായും നടപ്പിലാക്കാൻ പരി​ഗണിക്കുന്നതിൽ ഒന്ന്. സേനയിലേകക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 21-ൽനിന്ന് 23 ആയി ഉയർത്തുന്നതും ചർച്ചയിലുണ്ടെന്നാണ് സൂചന. ബിരുദധാരികൾക്കും അപേക്ഷിക്കാൻ വഴിയൊരുക്കുന്നതാകും പുതിയ നീക്കം.

Trending News