ജസ്റ്റിസ് എകെ സിക്രിക്ക് പുതിയ നിയമനം!!

സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മയെ തല്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്ത സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായിരുന്ന ജസ്റ്റിസ് എകെ സിക്രിക്ക് പുതിയ നിയമനം നല്‍കി കേന്ദ്ര സര്‍ക്കാര്‍.

Last Updated : Jan 13, 2019, 05:39 PM IST
ജസ്റ്റിസ് എകെ സിക്രിക്ക് പുതിയ നിയമനം!!

ന്യൂഡല്‍ഹി: സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മയെ തല്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്ത സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായിരുന്ന ജസ്റ്റിസ് എകെ സിക്രിക്ക് പുതിയ നിയമനം നല്‍കി കേന്ദ്ര സര്‍ക്കാര്‍.

സിഎസ്‌എടിയുടെ (കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ് ആര്‍ബിറ്ററല്‍ ട്രിബ്യൂണല്‍) പ്രസിഡന്‍റായാണ് കേന്ദ്രം സിക്രിയെ ശുപാര്‍ശ ചെയ്തത്. 4 വര്‍ഷത്തേയ്ക്കാണ് നിയമനം നല്‍കിയിരിക്കുന്നത്. സുപ്രീം കോടതി ജസ്റ്റിസ് സ്ഥാനത്തു നിന്നും മാര്‍ച്ച്‌ 6നാണ് എകെ സിക്രി വിരമിക്കുക. ഇതിന് ശേഷമായിരിക്കും അദ്ദേഹം പുതിയ  ചുമതല സ്വീകരിക്കുക.

ഈ പദവിയിലേയ്ക്ക് ജസ്റ്റിസ് എകെ സിക്രിയെ കഴിഞ്ഞ മാസമാണ് കേന്ദ്രം ശുപാര്‍ശ ചെയ്തത്. 

അതേസമയം, സുപ്രീം കോടതി വിധിപ്രകാരം വീണ്ടും അധികാരത്തിലെത്തിയ അലോക് വര്‍മ്മയെ സിബിഐ  ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്യാന്‍ പ്രധാനമന്ത്രിയ്ക്കൊപ്പം വോട്ടു ചെയ്ത സിക്രിയ്ക്ക് കേന്ദ്രം നല്‍കിയ പാരിതോഷികമാണ് ഈ പദവിയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കമ്മറ്റി അംഗമായ കോണ്‍ഗ്രസ്‌ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ അലോകിനെ മാറ്റാനുള്ള തിരുമാനത്തെ എതിര്‍ത്തെങ്കിലും സിക്രിയുടെ പിന്തുണയോടെ പ്രധാനമന്ത്രി അലോകിനെ പുറത്താക്കുകയായിരുന്നു.

അതേസമയം, പദവിയില്‍ നിന്നും രാജിവച്ച അലോക് വര്‍മ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍  കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരിക്കുകയാണ്. 

 

 

Trending News