അലോക് വര്‍മ്മയെ വിടാതെ വി​ജി​ല​ന്‍​സ് ക​മ്മീ​ഷന്‍‍!! സിബിഐ അന്വേഷണത്തിന് ശുപാര്‍ശ

മറനീക്കി പുറത്തുവന്ന സിബിഐ ആഭ്യന്തര കലാപം ശാന്തമാകുന്നില്ല. 

Last Updated : Jan 13, 2019, 10:51 AM IST
അലോക് വര്‍മ്മയെ വിടാതെ വി​ജി​ല​ന്‍​സ് ക​മ്മീ​ഷന്‍‍!! സിബിഐ അന്വേഷണത്തിന് ശുപാര്‍ശ

ന്യൂഡല്‍ഹി: മറനീക്കി പുറത്തുവന്ന സിബിഐ ആഭ്യന്തര കലാപം ശാന്തമാകുന്നില്ല. 

പദവിയില്‍ നിന്നും രാജിവച്ച അലോക് വര്‍മ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ. കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

എന്നാല്‍, സിവിസി (കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍) പക്ഷം പിടിക്കുന്നതായി അലോക് വര്‍മ്മ ആരോപിച്ചു. അ​സ്താ​ന​യെ സം​ര​ക്ഷി​ക്കാ​ന്‍ സി​വി​സി ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. കൂടാതെ. രാകേഷ് അസ്താനയെ സംരക്ഷിക്കാന്‍ സിവിസി തന്നെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നുവെന്നും അലോക് വര്‍മ്മ ആരോപിച്ചു. 

അതേസമയം, സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് സിവിസി അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ജസ്റ്റിസ് എകെ പട്നായിക് വ്യക്തമാക്കിയിരുന്നു. അലോക് വര്‍മ്മയ്ക്കെതിരായ പരാതികളില്‍ സിവിസി അന്വേഷണത്തിന്‍റെ ചുമതല സുപ്രീംകോടതി നല്‍കിയത് മുന്‍ ജഡ്ജി ജസ്റ്റിസ് എകെ പട്നായിക്കിനായിരുന്നു. സി​ബി​ഐ ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തുനി​ന്ന് ഉ​ന്ന​താ​ധി​കാ​ര സ​മി​തി നീ​ക്കംചെ​യ്ത​തു തി​ടു​ക്ക​ത്തി​ലെ​ടു​ത്ത ന​ട​പ​ടി​യാ​ണെ​ന്നു കു​റ്റ​പ്പെ​ടു​ത്തി റി​ട്ട. ജ​സ്റ്റീ​സ് എ.​കെ. പ​ട്നാ​യി​ക് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

എന്നാല്‍, കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ജസ്റ്റിസ് എകെ സിക്രിയും അലോക് വര്‍മ്മയെ മാറ്റണം എന്ന നിലപാട് ഉന്നത സമിതിയില്‍ കൈക്കൊണ്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലുള്ള സമിതിയാണ് അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും പുറത്താക്കി കഴിഞ്ഞദിവസം ഉത്തരവിട്ടത്. മോദിക്കു പുറമേ സുപ്രീം കോടതി ജസ്റ്റിസ് എ.കെ സിക്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരായിരുന്നു ഉന്നതാധികാര സമിതിയിലെ അംഗങ്ങള്‍. 

അലോക് വര്‍മ്മയുടെ ഭാഗം കേട്ട ശേഷമേ തീരുമാനം പാടുള്ളു എന്ന് മല്ലികാര്‍ജ്ജുന ഖാര്‍ഗെ വാദിച്ചിരുന്നു. അലോക് വര്‍മ്മയെ ഉടന്‍ മാറ്റണമെന്ന പ്രധാനമന്ത്രിയുടെ നിലപാടിനോട് ജസ്റ്റിസ് എ കെ സിക്രിയും യോജിച്ചു. ഇതോടെ ഖാര്‍ഗെയുടെ വിജയോജനക്കുറിപ്പ് എഴുതി വാങ്ങി തീരുമാനം കൈക്കൊള്ളുകയായിരുന്നു. 

സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് തന്നെ മാറ്റിയത് ബാലിശമായ ആരോപണത്തെ അടിസ്ഥാനമാക്കിയാണെന്ന് അലോക് വര്‍മ്മ പറഞ്ഞു. തന്നോട് ശത്രുതയുള്ള ഒരാളുടെ മാത്രം തെറ്റായ, അടിസ്ഥാന രഹിതമായ, ബാലിശമായ ആരോപണങ്ങള്‍ അടിസ്ഥാനമാക്കിയാണ് തന്നെ സ്ഥലം മാറ്റിയതെന്ന വസ്തുത ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ സിബിഐയുടെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കാന്‍ നിലകൊണ്ടിട്ടുള്ള വ്യക്തിയാണ്. നിയമവാഴ്ച സംരക്ഷിക്കാന്‍ ഇനിയും അതു തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേന്ദ്രസര്‍ക്കാറിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന പരാമര്‍ശങ്ങളാണ് അലോക് വര്‍മ്മ ഉന്നയിച്ചിരുന്നത്. രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള ഏജന്‍സിയാണ് സി.ബി.ഐ. ഈ ഏജന്‍സിയില്‍ പുറമേ നിന്നുള്ള ഇടപെടല്‍ ഉണ്ടാകരുതെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അത്തരം ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

 

Trending News