Hallmark jewellery: സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിനുള്ള നിയമങ്ങൾ കേന്ദ്രം മാറ്റുന്നു; ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ നിർബന്ധമാക്കും

Six-digit alphanumeric hallmark: മാർച്ച് 31ന് ശേഷം ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ ഇല്ലാത്ത സ്വർണാഭരണങ്ങൾ വിൽക്കാൻ അനുവദിക്കില്ലെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 4, 2023, 03:39 PM IST
  • ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ അഥവാ എച്ച് യു ഐഡി അഥവാ ആൽഫ-ന്യൂമറിക് കോഡാണ്
  • ഇതുവഴി താൻ വാങ്ങുന്ന സ്വർണത്തിന്റെ ആധികാരികതയും പരിശുദ്ധിയും ഉപഭോക്താക്കൾക്ക് മനസ്സിലാക്കാൻ സാധിക്കുമെന്നാണ് ഉപഭോക്തൃകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്
  • എല്ലാ ആഭരണങ്ങളിലും ഈ നമ്പർ ഉണ്ടായിരിക്കണം
Hallmark jewellery: സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിനുള്ള നിയമങ്ങൾ കേന്ദ്രം മാറ്റുന്നു; ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ നിർബന്ധമാക്കും

ന്യൂഡൽഹി: സ്വർണാഭരണങ്ങൾ വാങ്ങുന്നതിനുള്ള നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി കേന്ദ്രസർക്കാർ. ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ നിർബന്ധമാക്കും. 2023 ഏപ്രിൽ ഒന്ന് മുതൽ ആറക്ക ആൽഫാന്യൂമറിക് ഹാൾമാർക്കിങ് ഉള്ള സ്വർണാഭരണങ്ങൾ മാത്രമേ വിൽക്കാൻ അനുവദിക്കൂ. ഉപഭോക്തൃ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

മാർച്ച് 31ന് ശേഷം ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ ഇല്ലാത്ത സ്വർണാഭരണങ്ങൾ വിൽക്കാൻ അനുവദിക്കില്ലെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചു. കേന്ദ്രമന്ത്രി പിയൂഷ് ​ഗോയലിന്റെ അധ്യക്ഷതയിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ അവലോകന യോ​ഗത്തിന് ശേഷമാണ് തീരുമാനം.

എന്താണ് എച്ച് യു ഐഡി?

ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ അഥവാ എച്ച് യു ഐഡി അഥവാ ആൽഫ-ന്യൂമറിക് കോഡാണ്. ഇതുവഴി താൻ വാങ്ങുന്ന സ്വർണത്തിന്റെ ആധികാരികതയും പരിശുദ്ധിയും ഉപഭോക്താക്കൾക്ക് മനസ്സിലാക്കാൻ സാധിക്കുമെന്നാണ് ഉപഭോക്തൃകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. എല്ലാ ആഭരണങ്ങളിലും ഈ നമ്പർ ഉണ്ടായിരിക്കണം.

ഈ നമ്പർ ഉപയോഗിച്ച് ഇതിനെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ഒരാൾക്ക് ലഭിക്കും. നിലവിൽ രാജ്യത്ത് 1338 ഹാൾമാർക്കിംഗ് സെന്ററുകളുണ്ട്. എച്ച് യു ഐ ഡി ഉപയോ​ഗിക്കുന്നതിനാൽ, ജ്വല്ലറികൾക്ക് ഉപഭോക്താക്കളെ കബളിപ്പിക്കാൻ സാധിക്കില്ല. ആദ്യഘട്ടത്തിൽ 256 ജില്ലകളിലാണ് ഹാൾമാർക്കിങ് നിർബന്ധമാക്കിയത്. രണ്ടാം ഘട്ടത്തിൽ 32 നഗരങ്ങളെ കൂടി പട്ടികയിൽ ഉൾപ്പെടുത്തി. മൊത്തം ജില്ലകളുടെ എണ്ണം 288 ആയി മാറും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News