ചന്ദ്രയാൻ മൂന്നിന്റെ ഭൂമിക്ക് ചുറ്റുമുള്ള അവസാന ഭ്രമണപഥം ഉയർത്തലും വിജയകരം. ഇപ്പോൾ ചന്ദ്രയാൻ 3 പ്രവേഷിച്ചിരിക്കുന്നത് 236 കിലോമീറ്റർ കുറഞ്ഞ ദൂരവും, 1,27,609 കിലോമീറ്റർ കൂടിയ ദൂരവുമുള്ള അഞ്ചാം ഭ്രമണപഥത്തിലേക്കാണ്. ഇനി ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്ന് പേടകം പുറത്ത് കടക്കുക ഒരു അർത്ഥ ഭ്രമണപഥം കൂടി സഞ്ചരിച്ച ശേഷമാണ്.
ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള ട്രാൻസ് ലൂണാർ ഓർബിറ്റിലേക്ക് ഓഗസ്റ്റ് 1 ന് രാത്രി പേടകം പ്രവേശിക്കുമെന്നാണ് നിഗമനം. സോഫ്റ്റ് ലാൻഡിങ് നടക്കുക ചന്ദ്രന് ചുറ്റും അഞ്ച് ഭ്രമണപഥം താഴ്ത്തലിന് ശേഷമാണ്. മുൻ നിശ്ചയിച്ച പോലെ തന്നെ എല്ലാ ഘട്ടങ്ങളും നടന്നാൽ ഓഗസ്റ്റ് 23ന് സോഫ്റ്റ് ലാൻഡിങ് സാധ്യമായേക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് നേരത്തെ അറിയിച്ചിരുന്നു.
ചന്ദ്രയാൻ മൂന്നിനെക്കുറിച്ച് അറിയേണ്ടതെല്ലാം
ഇന്ത്യയുടെ 'ബാഹുബലി' റോക്കറ്റ് ചാന്ദ്ര ബഹിരാകാശ പേടകമായ ചന്ദ്രയാൻ -3-നെ ജൂലൈ 14 ന് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. രാജ്യത്തിന്റെ ഹെവി റോക്കറ്റ് 3.8 ടൺ ഭാരമുള്ള ചന്ദ്രയാൻ -3 ബഹിരാകാശ പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിച്ചത്.
ALSO READ: INDIAയാണ് ഞങ്ങള്‍, മണിപ്പൂരിന്റെ മുറിവുണക്കും; മോദിക്ക് മറുപടിയുമായി രാഹുൽ
3.8 ടൺ ഭാരമുള്ള ചന്ദ്രയാൻ-3 ബഹിരാകാശ പേടകത്തിന് 'ബാഹുബലി' എന്ന് വിളിപ്പേരുണ്ട്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം ഏകദേശം 3.844 ലക്ഷം കിലോമീറ്ററായതിനാൽ അവിടെ നിന്ന് ചന്ദ്രയാൻ -3 ലേക്ക് ഒരു നീണ്ട യാത്ര ആവശ്യമായി വരും.
സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് എൽവിഎം3 ആകാശത്തേക്ക് ഉയർന്നത്. ഏകദേശം 642 ടൺ ഭാരവും 43.5 മീറ്റർ ഉയരവുമുണ്ട് റോക്കറ്റിന്.
പറന്ന് ഏകദേശം 16 മിനിറ്റിനുള്ളിൽ റോക്കറ്റ് ചന്ദ്രയാൻ -3 ഭ്രമണപഥത്തിൽ എത്തിച്ചു. രണ്ട് ഗ്രഹങ്ങളും തമ്മിലുള്ള ദൂരം ഏകദേശം 3.844 ലക്ഷം കിലോമീറ്ററായതിനാൽ അവിടെ നിന്ന് ചന്ദ്രയാൻ-3 ലക്ഷ്യസ്ഥാനത്ത് എത്താൻ ഒരു മാസത്തിലധികം നീണ്ട യാത്ര വേണ്ടിവരും.
ചന്ദ്രയാൻ-3 പേടകത്തിൽ പ്രൊപ്പൽഷൻ മൊഡ്യൂൾ (2,148 കിലോഗ്രാം), ലാൻഡർ (1,723.89 കിലോഗ്രാം), റോവർ (26 കിലോഗ്രാം) എന്നിവ ഉൾപ്പെടുന്നുവെന്ന് ഐഎസ്ആർഒ അറിയിച്ചു.
ഇനിയും പേരിട്ടിട്ടില്ലാത്ത മൂൺ ലാൻഡർ ഓഗസ്റ്റ് 23-നോ 24-നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ചന്ദ്രോപരിതലത്തിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ ഉയരത്തിൽ നിന്ന് ചന്ദ്രനിലേക്ക് ഇറങ്ങും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...