Rahul Gandhi: INDIAയാണ് ഞങ്ങള്‍, മണിപ്പൂരിന്റെ മുറിവുണക്കും; മോദിക്ക് മറുപടിയുമായി രാഹുൽ

Rahul Gandhi replies to PM Modi:  ഇന്ത്യ എന്ന ആശയത്തെ മണിപ്പുരി പുനഃസ്ഥാപിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേർത്തു. 

Written by - Zee Malayalam News Desk | Last Updated : Jul 25, 2023, 04:43 PM IST
  • ഇന്ത്യ എന്ന് പ്രതിപക്ഷ മുന്നണിക്ക് പേരിട്ടതിനെ പരിഹസിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
  • ഞങ്ങളെ നിങ്ങള്‍ എന്ത് വേണമെങ്കിലും വിളിക്കൂ, മിസ്റ്റര്‍ മോദീ, ഞങ്ങള്‍ 'ഇന്ത്യ'യാണ്.
Rahul Gandhi: INDIAയാണ് ഞങ്ങള്‍, മണിപ്പൂരിന്റെ മുറിവുണക്കും; മോദിക്ക് മറുപടിയുമായി രാഹുൽ

ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ചു സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഞങ്ങൾ ഇന്ത്യയാണെന്നും  മണിപ്പുരിന്റെ മുറിവുണക്കുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. മണിപ്പുരിനെ പ്രതിപക്ഷ മുന്നണി സുഖപ്പെടുത്തും  ഇന്ത്യ എന്ന ആശയത്തെ അവിടെ പുനഃസ്ഥാപിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേർത്തു. ഇന്ത്യ എന്ന് പ്രതിപക്ഷ മുന്നണിക്ക് പേരിട്ടതിനെ പരിഹസിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

ഞങ്ങളെ നിങ്ങള്‍ എന്ത് വേണമെങ്കിലും വിളിക്കൂ, മിസ്റ്റര്‍ മോദീ, ഞങ്ങള്‍ 'ഇന്ത്യ'യാണ്. മണിപ്പുരിനെ സുഖപ്പെടുത്താനും അവിടെയുള്ള സ്ത്രീകളുടേയും കുട്ടികളുടേയും കണ്ണുനീര്‍ തുടയ്ക്കാനും ഞങ്ങള്‍ സഹായിക്കും.സ്‌നേഹവും സമാധാനവും അവിടെയുള്ള എല്ലാ ജനങ്ങള്‍ക്കും  തിരികെ നല്‍കും. കൂടാതെ മണിപ്പുരില്‍ ഇന്ത്യ എന്ന ആശയം ഞങ്ങള്‍ പുനര്‍നിര്‍മിക്കും'എന്നും രാഹുല്‍ വ്യക്തമാക്കി.

ALSO READ: മൗനം തുടർന്ന് കേന്ദ്ര-സംസ്ഥാന സർക്കാർ; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

 ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ഇന്ത്യന്‍ മുജാഹിദീന്‍ എന്നിവയിലെല്ലാം ഇന്ത്യ ഉണ്ടെന്നും അതുകൊണ്ടു തന്നെ ഇതിൽ ഒന്നും വലിയ കാര്യമൊന്നുമില്ലെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ. പാര്‍ലമെന്റില്‍   പ്രതിപക്ഷത്തിന്റെ വൻ ബഹളം മണിപ്പുര്‍ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി ബിജെപി എംപിമാരെ അഭിസംബോധന ചെയ്തതിന് ശേഷം പ്രതിപക്ഷ സഖ്യത്തിനെതിരെ ആഞ്ഞടിച്ചത്.

ഈ രീതിയിൽ ലക്ഷ്യബോധമില്ലാത്ത ഒരു പ്രതിപക്ഷത്തെ താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വെച്ച് പ്രധാനമന്ത്രി പറഞ്ഞു. പരാജയപ്പെട്ട, അവശരായ, പ്രതീക്ഷയറ്റതോടെ  മോദിയെ എതിര്‍ക്കുകയെന്ന ഒറ്റ അജന്‍ഡ മാത്രമുള്ളവരുടെ കൂട്ടമാണ് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ എന്നും പ്രധാനമന്ത്രി മോദി ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News