ഛത്തിസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ പ്രകടനപത്രിക പുറത്തിറങ്ങി

ഛത്തിസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ബിജെപി തങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കി. 

Last Updated : Nov 10, 2018, 01:17 PM IST
ഛത്തിസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ പ്രകടനപത്രിക പുറത്തിറങ്ങി

റായ്പൂര്‍: ഛത്തിസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ബിജെപി തങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കി. 

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ഛത്തിസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗ് മറ്റ് നിരവധി മുതിര്‍ന്ന നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.  

എതിര്‍ പാര്‍ട്ടികളില്‍നിന്നും വ്യത്യസ്തമായ വാഗ്ദാനങ്ങള്‍ നിറഞ്ഞതാണ് ബിജെപിയുടെ പ്രകടനപത്രിക. "അടല്‍ സങ്കല്‍പ് പത്ര" എന്ന പേരിലാണ് ബിജെപി പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ, പ്രകടനപത്രിക പ്രകാശനം ചെയ്ത അവസരത്തില്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍, മുഖ്യമന്ത്രി രമൺ സിംഗ് എന്നിവരുടെ പ്രവർത്തനങ്ങളെ അങ്ങേയറ്റം പ്രശംസിച്ചു.

ഛത്തീസ്ഗഢ് സംസ്ഥാനത്ത് കഴിഞ്ഞ 15 വര്‍ഷമായി നിലനില്‍ക്കുന്നത് ബിജെപി സര്‍ക്കാരാണെന്നും, രാജ്യത്തെ മികച്ച സര്‍ക്കാരുകളില്‍ ഒന്നാണ് ഇത് എന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തെ ഉയര്‍ച്ചയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയതായി അദ്ദേഹം പറഞ്ഞു. നക്സലിസം ശക്തമായിരുന്ന സംസ്ഥാനമായിരുന്നു ഛത്തീസ്ഗഢ്, എന്നാല്‍ ഇന്ന് നക്സലിസത്തിന്‍റെ തകർച്ചയാണ് കാണുവാന്‍ കഴിയുന്നത്‌ എന്നദ്ദേഹം പറഞ്ഞു. ഇതെല്ലം മുഖ്യമന്ത്രി രമൺ സിംഗിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്‍റെ നേട്ടമായി അദ്ദേഹം അഭിപ്രായപ്പെട്ടു.

കര്‍ഷകര്‍ക്കും സാങ്കേതിക വിദ്യയ്ക്കും ഒരേപോലെ പ്രാധാന്യം നല്‍കിയ സര്‍ക്കാരാണ് ഛത്തിസ്​ഗഢിലേത് എന്ന് അമിത് ഷാ പറഞ്ഞു. 

ഛത്തിസ്​ഗഢിലെ ജനങ്ങളില്‍ വിശ്വാസമുണ്ടെന്നും നാലാം തവണയും ഛത്തിസ്​ഗഢില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്നും അമിത് ഷാ ആത്മവിശ്വാസത്തോടെ പറഞ്ഞു.  

 

Trending News