Chittoor IIIT പിഎച്ച്ഡിക്ക് അപേക്ഷ ക്ഷണിച്ചു

കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എഞ്ചിനീയറിങ് എന്നീ ബ്രാഞ്ചുകളിലാണ് പ്രോ​ഗ്രാമുകളുള്ളത്

Written by - Zee Malayalam News Desk | Last Updated : Jul 17, 2021, 04:58 PM IST
  • എഴുത്തുപരീക്ഷ, ഇന്റർവ്യൂ, യു.ജി./പി.ജി.തല മാർക്ക്, മറ്റ് അക്കാദമിക്/റിസർച്ച് നേട്ടങ്ങൾ എന്നിവ പരി​ഗണിച്ചാകും തിരഞ്ഞെടുപ്പ്
  • രണ്ടിനും അപേക്ഷ http://www.iiits.ac.inലെ പിഎച്ച്.ഡി. അഡ്മിഷൻ ലിങ്കുവഴി ഓഗസ്റ്റ് ഒമ്പതുവരെ നൽകാം
  • അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും ഓഗസ്റ്റ് 14നകം സ്പീഡ് പോസ്റ്റ്/കൊറിയർ വഴി സ്ഥാപനത്തിൽ ലഭിക്കണം
Chittoor IIIT പിഎച്ച്ഡിക്ക് അപേക്ഷ ക്ഷണിച്ചു

ആന്ധ്രപ്രദേശ്: ചിറ്റൂർ ഐഐഐടി പിഎച്ച്ഡിക്ക് അപേക്ഷ (Application) ക്ഷണിച്ചു. ഫുൾടൈം, പാർട്ട് ടൈം പ്രോ​ഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എഞ്ചിനീയറിങ് എന്നീ ബ്രാഞ്ചുകളിലാണ് (Branch) പ്രോ​ഗ്രാമുകളുള്ളത്.

കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ (Communication) ഫുൾടൈം പ്രവേശനത്തിന് അപേക്ഷാർഥിക്ക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ മേഖലയുമായി ബന്ധപ്പെട്ട സ്‌പെഷ്യലൈസേഷനിൽ എം.ഇ./എം.ടെക്കും കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷനിലോ ബന്ധപ്പെട്ട ബ്രാഞ്ചിലോ ബി.ഇ./ബി.ടെക്. ബിരുദവും വേണം.

ALSO READ: UGC Exam Guideline For Universitys: ഒന്നാം വർഷ ഡിഗ്രി പ്രവേശനം സെപ്റ്റംബർ 30-നകം പൂർത്തിയാക്കണം, പരീക്ഷകൾ വേഗത്തിൽ യുജിസിയുടെ പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ

കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് എന്നീ ബ്രാഞ്ചുകളിലെ പാർട്ട്‌ടൈം പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷകർ ഐ.ടി. പ്രൊഫഷണലുകളോ, ഡി.ആർ.ഡി.ഒ., ഐ.എസ്.ആർ.ഒ. തുടങ്ങിയ കേന്ദ്രസർക്കാർ ലാബുകളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരോ ആയിരിക്കണം. നിശ്ചിതമേഖലയിലെ എം.ഇ./എം.ടെക്. ബിരുദം, ബന്ധപ്പെട്ട മേഖലയിൽ സാങ്കേതികതലത്തിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം നിശ്ചിത മേഖലയിലെ ബി.ഇ./ബി.ടെക്. ബിരുദം (Degree) എന്നിവ വേണം.

കേന്ദ്രസഹായത്താൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് 9 സി.ജി.പി.എ. വാങ്ങി കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷനിലോ ബന്ധപ്പെട്ട ബ്രാഞ്ചിലോ ബി.ഇ./ബി.ടെക്. ബിരുദം നേടിയവരെ നേരിട്ട് പിഎച്ച്.ഡി. പ്രവേശനത്തിന് പരിഗണിക്കും. വിശദാംശങ്ങൾ http://www.iiits.ac.in-ൽ ലഭിക്കും. എഴുത്തുപരീക്ഷ, ഇന്റർവ്യൂ, യു.ജി./പി.ജി.തല മാർക്ക്, മറ്റ് അക്കാദമിക്/റിസർച്ച് നേട്ടങ്ങൾ എന്നിവ പരി​ഗണിച്ചാകും തിരഞ്ഞെടുപ്പ്.

രണ്ടിനും അപേക്ഷ http://www.iiits.ac.inലെ പിഎച്ച്.ഡി. അഡ്മിഷൻ ലിങ്കുവഴി ഓഗസ്റ്റ് ഒമ്പതുവരെ നൽകാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും ഓഗസ്റ്റ് 14നകം സ്പീഡ് പോസ്റ്റ്/കൊറിയർ വഴി സ്ഥാപനത്തിൽ ലഭിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News