Civil Service Re Appear: കഴിഞ്ഞ വർഷം കൊണ്ട് അവസരം തീർന്നവർക്ക് വീണ്ടും എഴുതാം

ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് സർക്കാരിന്റെ അപേക്ഷ പരി​ഗണിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 6, 2021, 06:49 PM IST
  • ഈ വര്‍ഷത്തെ പരീക്ഷയ്ക്കു മാത്രമായിരിക്കും ഇൗ ഇളവ്
  • . കേന്ദ്ര നിലപാടിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി ഹര്‍ജിക്കാരുടെ മറുപടി തേടി.
  • ഹര്‍ജി തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കും.
Civil Service Re Appear: കഴിഞ്ഞ വർഷം കൊണ്ട് അവസരം തീർന്നവർക്ക് വീണ്ടും എഴുതാം

ന്യൂഡല്‍ഹി: കഴിഞ്ഞ വർഷത്തോടെ സിവിൽ സർവ്വീസ് (civil service) എഴുതാൻ അവസരം തീർന്നവർക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം.കോവിഡ് പ്രതിസന്ധിക്കിടെ പലർക്കും പരീക്ഷ എത്താനായിരുന്നില്ല. 2020 ഒാടെ അവസരം അവസാനിച്ച പലരെയും ഇത് ബുദ്ധിമുട്ടിലാക്കിയിരുന്നു.ഇവർക്കെല്ലാം ഉപാധികളോടെ ഒരവസരം കൂടി അനുവദിക്കാമെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് സർക്കാരിന്റെ അപേക്ഷ പരി​ഗണിക്കുന്നത്.

ഒറ്റത്തവണ ഇളവായിരിക്കും ഇത് 3300 പേര്‍ക്ക് ഇതിന്റെ ​ഗുണം ലഭിക്കുമെന്നാണ് കേന്ദ്രസര്‍കാരിന്റെ വിലയിരുത്തല്‍. യു.പി.എസ്സി(UPSC) നിലവില്‍ വന്ന ശേഷം 1979, 1992, 2015 വര്‍ഷങ്ങളില്‍ ഇത്തരത്തിൽ ഇളവു നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. പരീക്ഷയെഴുതാനുള്ള മുഴുവന്‍ അവസരവും ഉപയോഗിച്ചിട്ടില്ലാത്തവര്‍ക്കും പ്രായപരിധി കഴിഞ്ഞിട്ടില്ലാത്തവര്‍ക്കും ഇളവിന് അ​ർഹ​തയില്ല.

ALSO READ: Covid Variant: വൈറസ് ബാധിക്കുന്നത് ഇരുപതു വയസിനു താഴെയുള്ളവരെ, രോഗവ്യാപന ശേഷി കൂടും

ഈ വര്‍ഷത്തെ പരീക്ഷയ്ക്കു മാത്രമായിരിക്കും ഇൗ ഇളവുകളെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍(Solicitor General) എസ് വി രാജു പറഞ്ഞു. കേന്ദ്ര നിലപാടിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി ഹര്‍ജിക്കാരുടെ മറുപടി തേടി. ഹര്‍ജി തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കും.

ALSO READ: സിവിൽ സർവീസ് പരീക്ഷകൾ മാറ്റില്ല: UPSC

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News