#ZeeIndiaConclave: ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്തല്‍ അല്ല, അധികാരം നിലനിറുത്തും: രവിശങ്കര്‍ പ്രസാദ്

സീ ന്യൂസ് സംഘടിപ്പിച്ച സീ ഇന്ത്യ കോണ്‍ക്ലേവ് സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. 

Last Updated : Mar 17, 2018, 02:42 PM IST
#ZeeIndiaConclave: ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്തല്‍ അല്ല, അധികാരം നിലനിറുത്തും: രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: ഉപതെരഞ്ഞെടുപ്പ് ഫലം വച്ച് ബിജെപിയെ വിലയിരുത്താന്‍ കഴിയില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. 2019ലെ ലോക്സഭയില്‍ ബിജെപി തന്നെ അധികാരത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സീ ന്യൂസ് സംഘടിപ്പിച്ച സീ ഇന്ത്യ കോണ്‍ക്ലേവ് സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. 

ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രതിപക്ഷത്തെ അഭിനന്ദിച്ച രവിശങ്കര്‍ പ്രസാദ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തന്നെ അധികാരം നിലനിറുത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

ഭരിക്കുന്ന സര്‍ക്കാരിന് അനുകൂലമാകണമെന്നില്ല ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഉത്തര്‍പ്രദേശിലെ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിനെയും അദ്ദേഹം വിമര്‍ശിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും ഇതുപോലെയുള്ള സഖ്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, അത് അധികകാലം തുടര്‍ന്നില്ല. ഈ കൂട്ടുകെട്ടിനും സമാനമായ പരിസമാപ്തിയാകും ഉണ്ടാവുക. ഒരു വര്‍ഷത്തില്‍ കൂടുതല്‍ ആരുമായും സഖ്യത്തില്‍ തുടരാനോ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ അകന്നിരിക്കാനോ എസ്.പിക്ക് കഴിയില്ലെന്നും രവിശങ്കര്‍ പ്രസാദ് പരിഹസിച്ചു. 
 
2ജി സ്പെക്ട്രം കേസിലെ വിധിയില്‍ പിഴവുണ്ടെന്നും സര്‍ക്കാര്‍ അതിനെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്നും ചോദ്യത്തിന് മറുപടിയായി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. 

Trending News