ഡല്‍ഹിയില്‍ അതിശൈത്യം : 25 ട്രെയിനുകള്‍ വൈകുന്നു; പന്ത്രണ്ടെണ്ണം റദ്ദാക്കി

  

Updated: Dec 15, 2017, 08:56 AM IST
 ഡല്‍ഹിയില്‍ അതിശൈത്യം : 25 ട്രെയിനുകള്‍ വൈകുന്നു; പന്ത്രണ്ടെണ്ണം  റദ്ദാക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തണുപ്പ് കൂടുന്നു. കടുത്ത മഞ്ഞുകാരണം ഇന്ന് ഇരുപത്തിയഞ്ച് ട്രെയിനുകളാണ് വൈകി ഓടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പന്ത്രണ്ട് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.  രണ്ട് ട്രെയിനുകളുടെ സമയം മാറ്റിയിട്ടുണ്ട്.

 

ഇന്ന് രാവിലെ കനത്ത മൂടല്‍മഞ്ഞ് ആണ് ഡല്‍ഹിയില്‍ അനുഭവപ്പെട്ടത്. ചില ട്രെയിനുകള്‍ മുന്‍കൂട്ടി റദ്ദാക്കിയിട്ടുണ്ടെന്നും യാത്ര ചെയ്യാന്‍ തുടങ്ങും മുന്‍പേ ട്രെയിന്‍ വിവരങ്ങള്‍ പരിശോധിക്കണമെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു.