ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ. എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ച കൊളീജിയം യോഗം അവസാനിച്ചു.
മലയാളിയായ കെ. എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ തീരുമാനമായില്ല.
ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പെട്ട സുപ്രീം കോടതി കൊളീജിയം ഒരുമിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനം അറിയിച്ചത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍. ബി. ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്നതാണ് കൊളീജിയം.
കെ. എം ജോസഫിനൊപ്പം ശുപാര്‍ശ ചെയ്ത ഇന്ദു മല്‍ഹോത്ര സുപ്രീം കോടതി ജഡ്ജിയായി ഏപ്രില്‍ 27ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. അടുത്ത വെള്ളിയാഴ്ച കൊളീജിയം വീണ്ടും യോഗം ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.