ന്യൂ ഡൽഹി : നീണ്ട ഇടവേളയ്ക്ക് ശേഷം അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ അധ്യക്ഷനെ തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പ് തീയതി തീരുമാനം. ഓക്ടോബർ 17ന് തിരഞ്ഞെടുപ്പും ഫലം 19ന് അറിയിക്കും വിധം തീയതികളിൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ തീരുമാനമെടുത്തതായി വാർത്ത ഏജൻസിയായ എഎൻഐ തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ രാജിക്ക് പിന്നാലെയാണ് CWC ഉടൻ ചേർന്ന് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള അന്തിമ തീരുമാനമെടുത്തിരിക്കുന്നത്.
ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപം സെപ്റ്റംബർ 22 ഓടെയുണ്ടാകും. സെപ്റ്റംബർ 24ന് നാമനിർദേശം സമർപ്പിക്കാം. സെപ്റ്റംബർ 30ത് നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തീയതി. തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ഒക്ടോബർ 17ന് സംഘടിപ്പിക്കും. അല്ലാത്തപക്ഷം നേരിട്ട് 19ന് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം നടന്ന CWC യോഗത്തിൽ പുതിയ കോൺഗ്രസ് അധ്യക്ഷനെ ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 30നുള്ളിൽ പ്രഖ്യാപിക്കുമെന്നായിരുന്നു. അത് ഒരു മാസം കൂടി നീട്ടിവെച്ചിരിക്കുകയാണ് ഇപ്പോൾ.
ALSO READ : ബാലിശമായ പെരുമാറ്റം,നേതാക്കളെ ഒതുക്കി,പാർട്ടിയെ തകർത്തു; രാഹുലിനെതിരെ ആഞ്ഞടിച്ച് ഗുലാം നബി ആസാദ്
Congress MP Rahul Gandhi joins CWC meeting virtually along with Congress interim President Sonia Gandhi & Priyanka Gandhi Vadra pic.twitter.com/BxBxZtQquE
— ANI (@ANI) August 28, 2022
ഇന്ന് ഓഗസ്റ്റ് 28 ഉച്ചയ്ക്ക് ശേഷം 3.30ന് യോഗം ചേരുകയായിരുന്നു. ചികിത്സക്കായി വിദേശത്തേക്ക് പോയ സോണിയ ഗാന്ധിയും ഒപ്പം മക്കളായ രാഹുലും പ്രിയങ്കയും ഓൺലൈനിലൂടെ യോഗത്തിൽ ചേർന്നു. കൂടാതെ ജി-23 നേതാവായ ആനന്ദ ശർമ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, പാർട്ടിയുടെ തിരഞ്ഞെടുപ്പുകാര്യ ചെയർമാൻ മധുസുദൻ മിസ്ത്രി, കെ.സി വേണുഗോപാൽ, ജയറാം രമേശ്, മുകുൾ വാസ്നിക്, പി ചിദംബരം, രാജസ്ഥാൻ മുഖ്യമന്ത്രി ആശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപേഷ് ബാഗെൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.