ന്യൂഡൽഹി: ലഖിംപൂർ സംഘർഷത്തിൽ (Lakhimpur Violence) പ്രതിഷേധിച്ചുള്ള കോൺഗ്രസിന്‍റെ (Congress) മൗനവ്രത പ്രക്ഷോഭത്തിന് (Silent Protest) തുടക്കം. ഉച്ചയ്ക്ക് ഒരു മണിവരെ എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവനുകൾക്കു മുന്നിലും കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിലും കോൺഗ്രസ് പ്രദേശ് കമ്മിറ്റികൾ (Congress Pradesh Committee) മൗനവ്രത സമരം നടത്തും.
സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്രയെ (Ajay Mishra) മന്ത്രിസഭയിൽ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കോൺഗ്രസിലെ മുതിർന്ന നേതാക്കളും, എംപിമാരും, എം എൽ എമാരും, പാർട്ടി ഭാരവാഹികളും പ്രക്ഷോഭത്തിൽ പങ്കുചേരുമെന്ന് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി (KC Venugopal) നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.
അതേസമയം മഹാരാഷ്ട്രയിൽ ഭരണമുന്നണിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ ബന്ദ് പുരോഗമിക്കുകയാണ്. ലഖിംപൂർ സംഭവത്തിൽ പ്രതിയായ മന്ത്രി പുത്രൻ ആശിഷ് മിശ്രയ്ക്കെതിരെ കർശന നടപടി വേണമെന്നും കുറ്റക്കാർക്കെല്ലാം തക്കശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടാണ് ബന്ദ്. പാൽ, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസർവീസുകളെ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്നത്തെ ദിവസം ജോലി നിർത്തിവച്ച് എല്ലാവരും ബന്ദിൽ സഹകരിക്കണമെന്ന് ശിവസേന-കോൺഗ്രസ്-എൻസിപി (Shiv Sena-Congress-NCP) നേതാക്കൾ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ കൂടുതൽ പെോലീസിനെ നിരത്തുകളിൽ വിന്യസിച്ചിട്ടുണ്ട്.
അതിനിടെ ലഖിംപുർ കേസുമായി ബന്ധപ്പെട്ട് അജയ്കുമാർ മിശ്രയെ പുറത്താക്കണമെന്ന് ആവശ്യവുമായി രാഷ്ട്രപതിയെ കാണാൻ തീരുമാനിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാക്കൾ. രാഹുൽഗാന്ധിയുടെ (Rahul Gandhi) നേതൃത്വത്തിലാകും രാഷ്ട്രപതിയെ കാണുക. കർഷകരെ ഇടിച്ച വാഹനത്തിൽ ആശിഷ് കുമാർ മിശ്ര വാഹനത്തിൽ ഇല്ലായിരുന്നു എന്ന വാദമാണ് തുടക്കം മുതൽ അജയ് മിശ്ര ഉയർത്തിയത്. ഈ വാദം തള്ളുന്നതാണ് 12 മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷം ആശിഷിന്റെ അറസ്റ്റെന്നാണ് പ്രതിപക്ഷം ചൂണ്ടികാണിക്കുന്നത്. രാഹുൽ ഗാന്ധി ഉൾപ്പടെ ഏഴു നേതാക്കൾ രാഷ്ട്രപതിയുടെ സമയം ചോദിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...