ഡല്‍ഹിയില്‍ സംഘർഷത്തിന് പ്രേരിപ്പിച്ചത് കോൺഗ്രസടക്കമുള്ള ചെറുപാര്‍ട്ടികള്‍: അമിത് ഷാ

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തിരെ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട പ്ര​തി​ഷേ​ധ​ങ്ങള്‍ക്ക് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ...

Last Updated : Dec 26, 2019, 05:18 PM IST
  • പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ കിംവദന്തികള്‍ പരത്തുന്നത് കോണ്‍ഗ്രസ് ആണെന്ന് അമിത് ഷാ
  • രാജ്യത്തെ ഇത്തരം "ടുക്ക്‌ഡെ ടുക്ക്‌ഡെ ഗ്യാങിനെ" ഒരു പാഠം പഠിപ്പിക്കാന്‍ സമയമായി അമിത് ഷാ
  • ഡല്‍ഹിയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവേ ആണ് അദേഹം കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണമുന്നയിച്ചത്.
ഡല്‍ഹിയില്‍ സംഘർഷത്തിന് പ്രേരിപ്പിച്ചത് കോൺഗ്രസടക്കമുള്ള ചെറുപാര്‍ട്ടികള്‍: അമിത് ഷാ

ന്യൂഡല്‍ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തിരെ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട പ്ര​തി​ഷേ​ധ​ങ്ങള്‍ക്ക് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ കിംവദന്തികള്‍ പരത്തുന്നത് കോണ്‍ഗ്രസ് ആണെന്ന് അദ്ദേഹം ആരോപിച്ചു. ഡല്‍ഹിയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവേ ആണ് അദേഹം കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണമുന്നയിച്ചത്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്‌ ഡല്‍ഹിയില്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യത്ത് നടക്കുന്ന എല്ലാ അക്രമങ്ങള്‍ക്ക് പിന്നിലും കോണ്‍ഗ്രസാണ്. രാജ്യത്തെ ഇത്തരം "ടുക്ക്‌ഡെ ടുക്ക്‌ഡെ ഗ്യാങിനെ" ഒരു പാഠം പഠിപ്പിക്കാന്‍ സമയമായി അമിത് ഷാ പറഞ്ഞു. (പ്രതിപക്ഷ പാര്‍ട്ടികളെയും അവരെ പിന്തുണയ്ക്കുന്ന ചെറു പാര്‍ട്ടികളേയും ആക്രമിക്കാന്‍ ബിജെപി ആവിഷ്‌കരിച്ച പ്രയോഗമാണ് "ടുക്ക്‌ഡെ ടുക്ക്‌ഡെ ഗ്യാങ്" എന്നത്). 

പൗരത്വ ഭേദഗതി പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്തിരുന്നു. പ്രതിപക്ഷത്ത് നിന്ന് ആരും ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ അവര്‍ പാര്‍ലമെന്‍റില്‍ നിന്ന് പുറത്തിറങ്ങിയതോടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. ഈ നഗരത്തിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണ്. അവരെ വോട്ടര്‍മാര്‍ ശിക്ഷിക്കേണ്ട സമയമായി, അമിത് ഷാ പറഞ്ഞു.

അതേസമയം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു. അരവിന്ദ് കെജ്‌രിവാള്‍ താന്‍ ബംഗ്ലാവോ കാറോ മറ്റ് സര്‍ക്കാര്‍ കാര്യങ്ങളോ ഔദ്യോഗികമായി സ്വീകരിക്കില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ അതെല്ലാം ഇപ്പോള്‍ കെജ്‌രിവാളിനുണ്ട്. 2015ല്‍ വാഗ്ദാനം ചെയ്ത 80% ക്ഷേമ പദ്ധതികളും അദ്ദേഹത്തിന്‍റെ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അമിത് ഷാ ആരോപിച്ചു. 

അതേസമയം, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിനുള്ള അനൗദ്യോഗിക പ്രചാരണം കൂടിയാണ് അമിത് ഷാ നടത്തിയത്. 

Trending News