പ്രകടന പത്രിക വായിക്കാൻ തിരക്ക്; കോൺ​ഗ്രസ് വെബ്സൈറ്റ് പ്രവ‌ർത്തനരഹിതം!!

തിരഞ്ഞെടുപ്പ് പ്രകടന പത്രിക വായിക്കാൻ ആളുകൾ നടത്തിയ തള്ളിക്കയറ്റം മൂലം കോൺ​ഗ്രസ് വെബ്സൈറ്റ് പ്രവ‌ർത്തനരഹിതമായി!!

Last Updated : Apr 2, 2019, 04:59 PM IST
പ്രകടന പത്രിക വായിക്കാൻ തിരക്ക്; കോൺ​ഗ്രസ് വെബ്സൈറ്റ് പ്രവ‌ർത്തനരഹിതം!!

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രകടന പത്രിക വായിക്കാൻ ആളുകൾ നടത്തിയ തള്ളിക്കയറ്റം മൂലം കോൺ​ഗ്രസ് വെബ്സൈറ്റ് പ്രവ‌ർത്തനരഹിതമായി!!

പ്രകടന പത്രിക അവതരിപ്പിച്ച ഉടൻ തന്നെ അത് വായിക്കുവാൻ ആളുകൾ കൂട്ടമായി എത്തിയതോടെ കോൺ​ഗ്രസ് വെബ്സൈറ്റ് അൽപ്പനേരത്തേക്ക് പ്രവ‌ർത്തനരഹിതമായി. പരിധിയിലധികം ആളുകൾ വെബ്സൈറ്റിലേക്ക് എത്തിയതാണ് പ്രശ്നത്തിന് കാരണമായത്. 

http://manifesto.inc.in എന്ന വെബ്സൈറ്റാണ് പ്രകടപത്രിക ജനങ്ങളിലേക്ക് പെട്ടന്നെത്തിക്കാനായി കോൺഗ്രസ് തയ്യാറാക്കിയിരുന്നത്. വെബ്സൈറ്റ് ഓൺലൈനായ ഉടൻ തന്നെ വലിയ തോതിൽ ആളുകൾ ഇതിലേക്കെത്തിയതോടെയാണ് വെബ്സൈറ്റ് താത്കാലികമായി പ്രവ‌‌ർചത്തനരഹിതമായത്. വെബ്സൈറ്റ് പ്രവ‌ർത്തനരഹിതമായ വിവരം സ്ഥിരീകരിച്ചു കൊണ്ട് കോൺ​ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ അൽപ്പനേരത്തിനകം തന്നെ വെബ്സൈറ്റ് തിരിച്ചെത്തിക്കാൻ കോൺഗ്രസ് ഐടി വിഭാഗത്തിന് കഴിഞ്ഞു.

 

 

Trending News