കോണ്‍ഗ്രസില്‍ അടിമുടി മാറ്റവുമായി സോണിയ...!! കത്തെഴുതിയവര്‍ നിരീക്ഷണത്തില്‍?

കോണ്‍ഗ്രസില്‍ അടിമുടി മാറ്റം,  പുതിയ നേതാക്കളെ നിയമിച്ച് സോണിയ...!! കത്തെഴുതിയവര്‍ നിരീക്ഷണത്തില്‍? 

Last Updated : Aug 28, 2020, 10:59 AM IST
  • കോണ്‍ഗ്രസില്‍ അടിമുടി മാറ്റം
  • പുതിയ നേതാക്കളെ നിയമിച്ച് സോണിയ...!!
  • കോണ്‍ഗ്രസിന്‍റെ ലോകസഭ കക്ഷി ഉപനേതാവായി ഗൗരവ് ഗൊഗോയ്, വിപ്പ് ആയി രവനീത് സിംഗ് ബിട്ടു എന്നിവരെ സോണിയ ഗാന്ധി നിയമിച്ചു.
കോണ്‍ഗ്രസില്‍ അടിമുടി മാറ്റവുമായി സോണിയ...!!  കത്തെഴുതിയവര്‍ നിരീക്ഷണത്തില്‍?

ന്യൂഡല്‍ഹി : കോണ്‍ഗ്രസില്‍ അടിമുടി മാറ്റം,  പുതിയ നേതാക്കളെ നിയമിച്ച് സോണിയ...!! കത്തെഴുതിയവര്‍ നിരീക്ഷണത്തില്‍? 

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍   നേതൃമാറ്റം  ആവശ്യപ്പെട്ട് 23 മുതിര്‍ന്ന നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്തയച്ചതും ആ കത്ത്  പുറത്തുവന്നതും വലിയ  വിവാദത്തിന്  വഴി തെളിച്ചിരുന്നു... 

എന്നാല്‍, കത്ത്  ഫലം കാണുന്നു എന്നതാണ്  മറ്റൊരു പ്രധാന വസ്തുത. കോണ്‍ഗ്രസ്‌    നേതൃ തലത്തില്‍ അടിമുടി മാറ്റം വരുത്തുകയാണ് പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി... 

 കോണ്‍ഗ്രസിന്‍റെ  ലോകസഭ  കക്ഷി ഉപനേതാവായി ഗൗരവ് ഗൊഗോയ്, വിപ്പ് ആയി രവനീത്   സിംഗ്  ബിട്ടു എന്നിവരെ സോണിയ ഗാന്ധി നിയമിച്ചു. സഭയില്‍ പാര്‍ട്ടിയുടെ പ്രകടനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ലമെന്റിന്‍റെ  വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായുള്ള ഈ നിയമനങ്ങള്‍.

ഗൗരവ് ഗൊഗോയിയെ സംബന്ധിച്ചിടത്തോളം  വലിയ സ്ഥാനക്കയറ്റമാണ് അദ്ദേഹത്തിന്  ലഭിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരനും കൂടിയാണ്  ഇദ്ദേഹം.  തരുണ്‍ ഗൊഗോയിയുടെ നിയമനം അടുത്ത വര്‍ഷം വര്‍ഷം നടക്കുന്ന അസം തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ്. കാലിയാബോര്‍ മണ്ഡലത്തിലെ എംപിയാണ് അദ്ദേഹം. മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മകനാണ് അദ്ദേഹം. 

അധീര്‍ രഞ്ജന്‍ ചൗധരി പ്രതിപക്ഷത്തിന്‍റെ  സഭാ നേതാവായി തുടരും.  കൂടാതെ, പാര്‍ലമെന്റില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സില്‍ പാര്‍ട്ടിയുടെ നിലപാട് തീരുമാനിക്കാന്‍ അഞ്ചംഗ കമ്മിറ്റിയെ വേറെയും നിയമിച്ചിട്ടുണ്ട്. ചിദംബരം, ദിഗ് വിജയ് സിംഗ്, ജയറാം രമേശ്, അമര്‍ സിംഗ്, ഗൗരവ് ഗൊഗോയ് എന്നിവരാണ് അംഗങ്ങള്‍.

കത്തയച്ച ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരെ മാറ്റിയിട്ടില്ല. രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി ഗുലാം നബി ആസാദ് തുടരും. ആനന്ദ് ശര്‍മ ഉപനേതാവായും തുടരും. രാജ്യസഭയിലെ ചീഫ് വിപ്പായി ജയറാം രമേശും തുടരും. ഇതിന് പുറമേയാണ് പട്ടേലിനെയും വേണുഗോപാലിനെയും രാജ്യസഭാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. 

കോണ്‍ഗ്രസിന് ഇത്രയും കാലം ഉപനേതാവില്ലാതെ പാര്‍ലമെന്റില്‍ പങ്കെടുത്തിരുന്നത്.  പാര്‍ലമെന്റിന്‍റെ  മണ്‍സൂണ്‍ സെഷന്‍ വരാനിരിക്കെയാണ് പുതിയ നിയമനങ്ങള്‍ വന്നത്. സെപ്റ്റംബര്‍ 11നാണ് സമ്മേളനം.

Also read: കോണ്‍ഗ്രസ്‌ ഉള്‍പ്പാര്‍ട്ടി കലാപം, വിമര്‍ശനവുമായി ശിവസേന...

പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്‍റെ  പ്രവര്‍ത്തനം ഏറെ  മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും. മുതിര്‍ന്ന  കോണ്‍ഗ്രസ് നേതാക്കള്‍ അയച്ച കത്തിലെ ചില കാര്യങ്ങള്‍ ഗൗരവത്തോടെ തന്നെ നടപ്പാക്കാന്‍  തീരുമാനിച്ചതായി  സോണിയയുടെ നടപടികള്‍  വ്യക്തമാക്കുന്നു.

അതേസമയം, സോണിയ ഗാന്ധി നടത്തിയിരിക്കുന്ന മാറ്റങ്ങള്‍ മറ്റ് ചിലത് കൂടി വ്യക്തമാക്കുന്നു. കത്തെഴുതിയ  മുതിര്‍ന്ന നേതാക്കള്‍ക്ക് പദവി നഷ്ടപ്പെട്ടി ട്ടില്ല എങ്കിലും ആര്‍ക്കും പുതിയ അധികാരങ്ങള്‍ ലഭിച്ചിട്ടില്ല എന്നതും വാസ്തവമാണ്.   അതിനര്‍ഥം  കത്തെഴുതിയവര്‍ നിരീക്ഷണത്തില്‍ തന്നെ എന്നതോ? 

Trending News