ന്യൂഡല്‍ഹി:കോണ്‍ഗ്രസില്‍ അഴിച്ച് പണി ആവശ്യപെട്ട് മുതിര്‍ന്ന നേതാക്കള്‍ അയച്ച കത്തിനെ തുടര്‍ന്ന് ഉടലെടുത്ത വിവാദം പുതിയ തലങ്ങളിലേക്ക്.
മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യം വീണ്ടും മുന്നോട്ട് വെച്ചു,അടുത്ത 50 വര്‍ഷവും ഇങ്ങനെ പ്രതിപക്ഷത്ത്
തന്നെ ഇരിക്കാനാണ് ഉദ്ധേശിക്കുന്നതെങ്കില്‍ സംഘടനാ തെരഞ്ഞെടുപ്പ് വേണ്ടെന്നും ഗുലാം നബി ആസാദ് പറയുന്നു,
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത 27 മിനിട്ടുള്ള വീഡിയോയിലൂടെയാണ് ഗുലാം നബി ആസാദ് തന്‍റെ നിലപാട് വ്യക്തമാക്കിയത്.
സംഘടനാ തെരഞ്ഞെടുപ്പ് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നടക്കേണ്ടതായിരുന്നുവെന്നും ഗുലാം നബി ആസാദ് പറയുന്നു.
പാര്‍ട്ടിയെ ശക്തി പെടുത്താനുള്ള ഒരു വഴിയാണ് സംഘടനാ തെരെഞ്ഞെടുപ്പെന്ന് അദ്ധേഹം പറയുന്നു.
നാമനിര്‍ദേശത്തിലൂടെ പ്രവര്‍ത്തക സമിതി അംഗങ്ങളായ ചിലര്‍ തോല്‍വി ഭയന്ന് സംഘടനാ തെരഞ്ഞെടുപ്പ് നീട്ടി വെയ്ക്കാന്‍ ശ്രമിക്കുകയാണ്
എന്നും ഗുലാം നബി ആസാദ് പറയുന്നു,തന്‍റെ ആവശ്യത്തെ എതിര്‍ക്കുന്ന പാര്‍ട്ടി ഭാരവാഹികള്‍ സംഘടനാ തെരഞ്ഞെടുപ്പു നടന്നാല്‍
ആ സ്ഥാനത്ത് ഉണ്ടാകില്ലെന്നും ഗുലാം നബി പറയുന്നു.
മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് നിലപാട് പരസ്യപെടുത്തി രംഗത്ത് വന്നത് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിയെ പ്രതിരോധത്തില്‍
ആക്കിയിട്ടുണ്ട്,പ്രവര്‍ത്തക സമിതിക്ക് ശേഷവും പാര്‍ട്ടിയിലെ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണ്.
അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തെഴുതിയ 23 നേതാക്കളില്‍ പെടുന്ന ജിതിന്‍ പ്രസാദയ്ക്കെതിരെ നടപടിയാവശ്യപെട്ട് ഉത്തര്‍ പ്രദേശിലെ ലഖിം പൂര്‍ ഖേരി ജില്ലാ കോണ്‍ഗ്രസ്
കമ്മറ്റി പ്രമേയം പാസാക്കിയതിനെ എതിര്‍ത്ത് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ രംഗത്ത് വന്നു.
ജിതിന്‍ പ്രസാദയെ ഔദ്യോഗികമായി ലക്ഷ്യമിടുന്നത് നിര്‍ഭാഗ്യ കരമാണെന്ന് കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു,യു പിയില്‍ ജിതിന്‍ പ്രസാദയെ ലക്ഷ്യമിടുന്നത്
നിര്‍ഭാഗ്യകരമാണ്,ഒരു മിന്നല്‍ ആക്രമണത്തിലൂടെ ബിജെപിയെ ലക്‌ഷ്യം ഇടുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്യേണ്ടത്,പകരം സ്വയം ലക്ഷ്യമിട്ട് സമയം
പഴാക്കുകയാണ് കപില്‍ സിബല്‍ ട്വിറ്ററില്‍ കുറിച്ചു,കപില്‍ സിബലിന് പിന്തുണയുമായി മുതിര്‍ന്ന നേതാവ് മനീഷ് തിവാരിയും രംഗത്ത് വന്നു.
Also Read:കോണ്‍ഗ്രസില്‍ അടിമുടി മാറ്റവുമായി സോണിയ...!! കത്തെഴുതിയവര്‍ നിരീക്ഷണത്തില്‍?
എന്തായാലും കോണ്‍ഗ്രസില്‍ കത്ത് വിവാദം കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്,പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ പ്രതികരണവുമായി രംഗത്ത്
വരുമ്പോഴും പ്രശ്ന പരിഹാരത്തിനായി എന്ത് ചെയ്യണം എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇരുട്ടില്‍ തപ്പുകയാണ്.
സമ്പൂര്‍ണ്ണ അഴിച്ചു പണിയിലേക്ക് കടക്കുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചടുത്തോളം വളരെ വലിയ വെല്ലുവിളിയാണ്,എന്നാല്‍ പാര്‍ട്ടിയിലെ
മുതിര്‍ന്ന നേതാക്കള്‍ ഈ ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയുമാണ്.