Haryana Election: ഫലപ്രഖ്യാപനം വൈകുന്നു; ഹരിയാനയിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ്

തിരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ വോട്ടിം​ഗ് മെഷീനെ കുറ്റം പറയുന്നത് കോൺ​ഗ്രസിന്റെ പതിവ് പല്ലവിയാണെന്ന് ബിജെപി പ്രതികരിച്ചു.

Last Updated : Oct 8, 2024, 01:20 PM IST
  • ഫലപ്രഖ്യാപനം വൈകുന്നുവെന്നാരോപിച്ച് ഹരിയാനയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ്
  • രാഹുൽ ​ഗാന്ധിയുടെ ജാതി സെൻസസ് കോൺ​ഗ്രസിന് തിരിച്ചടിയായെന്ന് ബിജെപി നേതാവ് അമിത് മാളവ്യ
Haryana Election: ഫലപ്രഖ്യാപനം വൈകുന്നു; ഹരിയാനയിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ്

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൈകുന്നുവെന്നാരോപിച്ച് ഹരിയാനയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ്. കഴിഞ്ഞ രണ്ടു മണിക്കൂറായി ഫലം വൈകിപ്പിക്കുന്നുവെന്നാണ് പരാതി.

കമ്മീഷൻ ഫലങ്ങൾ സൈറ്റിൽ അപ്ലോഡ് ചെയ്യുന്നത് വൈകിപ്പിക്കുകയാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പിലും സമാന അവസ്ഥയായിരുന്നെന്നും കോൺ​ഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനുമേൽ ബിജെപി സമ്മർദ്ദം ചെലുത്തുകയാണോയെന്നും ജയറാം രമേശ് ചോദിച്ചു. 

Read Also: ഹരിയാനയിൽ വൻ ട്വിസ്റ്റ്, ജമ്മു കശ്മീരിൽ ഭരണം ഉറപ്പിക്കാൻ ഇന്ത്യ സഖ്യം (LIVE)
അതേസമയം തിരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ വോട്ടിം​ഗ് മെഷീനെ കുറ്റം പറയുന്നത് കോൺ​ഗ്രസിന്റെ പതിവ് പല്ലവിയാണെന്ന് ബിജെപി പ്രതികരിച്ചു. രാഹുൽ ​ഗാന്ധിയുടെ ജാതി സെൻസസ് കോൺ​ഗ്രസിന് തിരിച്ചടിയായെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. 

ഹരിയാനയിൽ 90 സീറ്റിൽ 51 ഇടത്ത് ലീഡ് നിലനിർത്തി ബിജെപി ഹാട്രിക് വിജയത്തിലേക്ക് കുതിക്കുകയാണ്. ഫലം അനുകൂലമായതോടെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ജനറൽ സെക്രട്ടറിമാരുടെ യോ​ഗം വിളിച്ചു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News