കോറോണ വ്യാപനം തടയാൻ കഴിയുമായിരുന്നു: രാഹുൽ ഗാന്ധി

കോറോണ വ്യാപനം തടയാൻ നമുക്ക് പൂർണ്ണമായും കഴിയുമായിരുന്നുവെന്നും.  അതിനായി നമുക്ക് സമയമുണ്ടായിരുന്നുവെന്നും രാഹുൽ ഗാന്ധി തന്റെ ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്.   

Last Updated : Mar 25, 2020, 12:51 AM IST
കോറോണ വ്യാപനം തടയാൻ കഴിയുമായിരുന്നു: രാഹുൽ ഗാന്ധി

ന്യൂഡൽഹി: വുഹാനിലെ കോറോണ ഇന്ത്യയിലും പടരുന്ന സാഹചര്യത്തിൽ കോറോണ വ്യാപനം തടയാൻ കഴിയുമായിരുന്നുവെന്ന വാദവുമായി വയനാട് എംപിയും മുൻ കോൺഗ്രസ്സ് അധ്യക്ഷനുമായ രാഹുൽ ഗാന്ധി രംഗത്ത്. 

കോറോണ വ്യാപനം തടയാൻ നമുക്ക് പൂർണ്ണമായും കഴിയുമായിരുന്നുവെന്നും.  അതിനായി നമുക്ക് സമയമുണ്ടായിരുന്നുവെന്നും രാഹുൽ ഗാന്ധി തന്റെ ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്. 

Also read: കേരളത്തിലെ ധനമന്ത്രി കോറോണയേക്കാൾ വൻ ദുരന്തം: വി. മുരളീധരൻ

കോറോണയെ പൂർണ്ണമായും ഒഴിവാക്കാനാകുമായിരുന്നുവെന്നും അതിനു കഴിയാത്തതിൽ തനിക്ക് ദു:ഖമുണ്ടെന്നും ഈ മഹാമാരിയെ കുറച്ചുകൂടി ഗുരുതരമായി കാണേണ്ടതുണ്ടായിരുന്നുവെന്നും രാഹുൽ തന്റെ ട്വിറ്ററിൽ കുറിച്ചു. 

 

 

കോറോണ വൈറസ് ചൈനയിൽ നിന്നും പിൻവാങ്ങുന്നുവെങ്കിലും ഇന്ത്യയെ വിടാതെ പിടികൂടിയിരിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോറോണ ബാധിതർ ഉള്ളത് മഹാരാഷ്ട്രയിലാണ് ശേഷം നമ്മുടെ കേരളത്തിലും. 

ഇതിനിടയിൽ കോറോണ ബാധ കാരണം വയനാട്ടിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 

Also read: വയനാട്ടിൽ നിരോധനാജ്ഞ; നിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി
 

Trending News