ന്യുഡൽഹി: കോറോണ വൈറസ് വ്യാപകമായി പടരുന്ന പശ്ചാത്തലത്തിൽ ലോകമെമ്പാടും കോറോണയെ കുറിച്ച് ഗവേഷണങ്ങൾ നടക്കുകയാണ്.
അമേരിക്കയിലേയും ഓസ്ട്രേലിയയിലേയും വിദഗ്ധരുടെ പുതിയ ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നത് ഈ കൊറോണ കാലഘട്ടത്തിൽ പോലും ആളുകൾ ആവർത്തിച്ച് മുഖം തൊടുന്ന ശീലം മറ്റുന്നില്ലയെന്നാണ്.
മുഖത്ത് ആവർത്തിച്ച് സ്പർശിക്കുന്ന ശീലം ആളുകളിൽ കൊറോണ അണുബാധ വർദ്ധിപ്പിക്കും. കൊറോണ വൈറസ് ബാധ മൂലം ലോകത്ത് ഇതുവരെ 1.27 ലക്ഷത്തിലധികം ആളുകൾ മരിക്കുകയും 2 ദശലക്ഷം ആളുകൾക്ക് കൊറോണ ബാധിച്ചിരിക്കുകയുമാണെന്നാണ് റിപ്പോർട്ട്.
Also read: Corona: റെക്കോർഡിട്ട് അമേരിക്ക; 24 മണിക്കൂറിനിടയിൽ മരിച്ചത് 2228 പേർ
ഈ പകർച്ചവ്യാധിയുടെ അണുബാധ ഒഴിവാക്കാൻ സാമൂഹിക അകലം പാലിക്കുന്നതിനൊപ്പം മറ്റൊരു പ്രധാനപ്പെട്ട കാര്യമെന്ന് പറയുന്നത് കൈകളുടെ ശുചിത്വമാണ്.
ആദ്യ ദിവസം മുതൽ ലോകാരോഗ്യ സംഘടന (WHO) ആളുകളോട് ഓരോ രണ്ട് മണിക്കൂറിലും കൈ കഴുകാനും ആവശ്യമില്ലാതെ മൂക്ക്, കണ്ണുകൾ, ചെവികൾ എന്നിവയിൽ സ്പർശിക്കരുതെന്നും പറഞ്ഞിട്ടുണ്ടെങ്കിലും ആര് കേൾക്കാൻ...
ഒരു മണിക്കൂറിൽ 23 തവണ മുഖത്ത് സ്പർശിക്കുന്നു
എല്ലാ മുന്നറിയിപ്പുകൾക്കുശേഷവും ആളുകൾ പഴയ ശീലമനുസരിച്ച് ഓരോ മണിക്കൂറിലും 23 തവണ അവരുടെ മുഖത്തിന്റെ വിവിധ ഭാഗങ്ങളിൽ അതായത് കണ്ണുകൾ, ചെവി, മൂക്ക്, കവിൾ, നെറ്റി, താടി എന്നിവയിൽ സ്പർശിക്കുന്നുവെന്നാണ് റിപ്പോർട്ട്.
ആവർത്തിച്ച്മുഖം തൊടുന്നതിനെ കുറിച്ച് റിസർച്ച് നടത്തിയ അമേരിക്കയിലെ ഡോക്ടർമാരായ ഡോ. നാൻസി സി. എൽഡർ, ഡോ. വില്യം പി. സായർ കൂടാതെ ഓസ്‌ട്രേലിയയിലെ ഡോ. മക്ലാസ് എന്നിവരാണ് ഈ വസ്തുത വെളിപ്പെടുത്തിയത്. അവർ 79 പേരെ ഒരു മുറിയിൽ നിർത്തി ഗവേഷണം നടത്തുകയായിരുന്നു.
കണ്ണുകൾ തടവുക, മൂക്ക് ചൊറിച്ചിൽ, കവിളിൽ വിരലുകളോടിക്കുക എന്നിവ പതിവാണെന്നും 1 മണിക്കൂറിനുള്ളിൽ ആളുകൾ 19 തവണ മുഖത്ത് സ്പർശിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.
Also read: ഏതുകാര്യവും തുടങ്ങുന്നതിന് മുൻപ് ഈ മന്ത്രം ജപിക്കുന്നത് നന്ന്...
കൊറോണ വൈറസ് കണ്ണുകൾ, ചെവി, മൂക്ക് എന്നിവയിലൂടെ ശ്വസനവ്യവസ്ഥയിൽ എത്തുന്നു. അതുകൊണ്ടുതന്നെ കൊറോണ ബാധ ഒഴിവാക്കാൻ വേണ്ടി നിങ്ങൾ ചെയ്യേണ്ടത് ആവശ്യമില്ലാതെ മുഖത്ത് തൊടാതിരിക്കുക എന്നതാണ്.
ആളുകളുടെ ശീലം മാറുന്നില്ല
കൊറോണ പകർച്ചവ്യാധിയുള്ള ഈ സമയത്ത് പോലും ആളുകൾക്ക് ശീലം മാറുന്നില്ല. ബസ്സിലും ട്രെയിനിലും യാത്ര ചെയ്യുമ്പോൾ പോലും ആളുകൾ പലതവണ മുഖത്ത് സ്പർശിക്കാറുണ്ട്.
മുഖത്ത് തൊടാത്തവർക്ക് കൊറോണ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്. ആളുകൾക്കിടയിൽ ഇതിനെക്കുറിച്ച് നല്ല ബോധമുണ്ട് എങ്കിലും ഈ ശീലം മാറ്റാൻ ഇനിയും സമയമെടുക്കും.
ഒരു മിനിറ്റിനുള്ളിൽ ആളുകൾ അവരുടെ കണ്ണുകൾ, മൂക്ക്, ചെവി, നെറ്റി എന്നിവ കുറഞ്ഞത് 12 തവണയെങ്കിലും ആവശ്യമില്ലാതെ തൊടുന്നുണ്ട്. എന്നാൽ കൊറോണയുടെ അപകടസാധ്യത കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കണ്ണുകൾ തടവുക, മൂക്ക് മാന്തുക, താടിയിൽ തൊടുക തുടങ്ങിയ ശീലങ്ങൾ ഉപേക്ഷിക്കണം.