Delhi Covid Update: ഡല്‍ഹി വീണ്ടും കോവിഡിന്‍റെ പിടിയില്‍, 24 മണിക്കൂറില്‍ 2,400-ലധികം പുതിയ കേസുകള്‍

രാജ്യ തലസ്ഥാനം വീണ്ടും കോവിഡിന്‍റെ പിടിയിലേയ്ക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 2,400-ലധികം പുതിയ കേസുകളും 2 മരണങ്ങളുമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. തലസ്ഥാനത്ത് കൊറോണ കേസില്‍ ഉണ്ടായിരിയ്ക്കുന്ന അപ്രതീക്ഷിത വര്‍ദ്ധന ആശങ്ക പടര്‍ത്തുകയാണ്.

Written by - Zee Malayalam News Desk | Last Updated : Aug 8, 2022, 10:15 AM IST
  • കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ 2,423 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു,
Delhi Covid Update: ഡല്‍ഹി വീണ്ടും കോവിഡിന്‍റെ പിടിയില്‍, 24 മണിക്കൂറില്‍  2,400-ലധികം പുതിയ കേസുകള്‍

New Delhi: രാജ്യ തലസ്ഥാനം വീണ്ടും കോവിഡിന്‍റെ പിടിയിലേയ്ക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 2,400-ലധികം പുതിയ കേസുകളും 2 മരണങ്ങളുമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. തലസ്ഥാനത്ത് കൊറോണ കേസില്‍ ഉണ്ടായിരിയ്ക്കുന്ന അപ്രതീക്ഷിത വര്‍ദ്ധന ആശങ്ക പടര്‍ത്തുകയാണ്.

കേന്ദ്ര  ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ 2,423 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, 2 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 

Also Read:  Kerala Rain Updates: ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു; ഇടുക്കിയിൽ നിന്നും കൂടുതൽ വെള്ളം തുറന്നു വിടാൻ സാധ്യത!

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,725 ​​പേർ ഈ മാരക രോഗത്തില്‍ നിന്നും മുക്തി നേടി.  റിപ്പോര്‍ട്ട് അനുസരിച്ച് ഡല്‍ഹിയില്‍ സജീവ കേസുകളുടെ എണ്ണം 8,000  -ല്‍ അധികമാണ്.  പോസിറ്റിവിറ്റി നിരക്ക് 14.97% ആയി ഉയർന്നു. 

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറില്‍ 18,738 കോവിഡ് കേസുകളും 40 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് രോഗമുക്തി നിരക്ക് 98.50 ശതമാനമാണെന്ന് മന്ത്രാലയം അറിയിച്ചു. ഇതോടെ സജീവ കേസുകൾ 1,34,933 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

 

 

Trending News