Mumbai: മഹാരാഷ്ട്രയിൽ 15 ദിവസത്തേക്ക് ലോക്ക് ഡൗൺ ഏർപ്പെടുത്താൻ സാധ്യത. കൃത്യമായ തീരുമാനം ഇന്ന് നടക്കുന്ന ഉന്നതതല യോഗത്തിന് ശേഷം ഉണ്ടാകും. ഒരാഴ്ചത്തെ രാത്രിക്കാല നിയന്ത്രണങ്ങളും വീക്കെൻഡ് ലോക്ക് ഡൗണും ഏർപ്പെടുത്തിയതിന് ശേഷവും കോവിഡ് (Covid 19) രോഗബാധിതരുടെ എന്നതിൽ മാറ്റമുണ്ടാവാതെയിരിക്കുന്നത് ലോക്ക് ഡൗണിനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ഏപ്രിൽ 10 ന് സൂചിപ്പിച്ചിരുന്നു.
അതെ സമയം ഉപമുഖ്യമന്ത്രി അജിത് പവാർ തിങ്കളാഴ്ച്ച യോഗം ചേരുമെന്നും ലോക്ക് ഡൗൺ (Lockdown) മൂലം ഉണ്ടാക്കാൻ സാധ്യതയുള്ള സാമ്പത്തിക പ്രതിസന്ധിയെയും മറ്റ് പ്രശ്‌നങ്ങളെ കുറിച്ച് ചർച്ച ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ആളുകളുടെ ജീവിത സാഹചര്യവും അവസ്ഥ എങ്ങനെ ജനങ്ങളെ ബാധിക്കുമെന്നും ചർച്ച ചെയ്തതിന് ശേഷം എങ്ങനെ, എത്ര നാളത്തേക്ക് ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്ന് അറിയിക്കും.
ALSO READ: Covid 19 Second Wave: ഒന്നര ലക്ഷം കടന്ന് ഇന്ത്യയിലെ കോവിഡ് രോഗബാധ; രാജ്യം കടുത്ത ആശങ്കയിൽ
കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ മഹാ വികാസ് അഗാദി പാർട്ടിയും ഭാരതീയ ജനത പാർട്ടിയും പങ്കെടുത്തിരുന്നു. യോഗത്തിൽ മുഖ്യമന്ത്രി (Chief Minister) എല്ലാ പാർട്ടികളുടെയും സഹകരണം ആവശ്യപ്പെടുകയും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫട്നാവിസ് ഉളപ്പടെ എല്ലാവരും സഹായം അഭ്യർഥിച്ചിട്ടുണ്ട്.
എന്നാൽ ജനങ്ങളിലെ ജോലിയെ സംബന്ധിച്ചും ജീവിത ചിലവിനെ കുറിച്ചുമുള്ള ആശങ്കകളും അകറ്റാൻ സർക്കാർ വിശദമായ പ്ലാൻ പുറത്ത് വിടണമെന്ന് ദേവേന്ദ്ര ഫട്നാവിസ് ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയിൽ (Maharashtra) ശനിയാഴ്ച മാത്രം കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 55,411 പേർക്കാണ്. അതിൽ 9,330 കോവിഡ് രോഗബാധിതരും മുംബൈയിൽ നിന്നുള്ളതാണെന്നത് ആശങ്ക വര്ധിപ്പിക്കുന്നുണ്ട്.
കടുത്ത നിയന്ത്രണങ്ങളും വീക്കെൻഡ് ലോക്ക് ഡൗണും കോവിഡ് രോഗബാധിതരുടെ എന്നതിൽ നേരിയ ഇടിവ് കൊണ്ട് വന്നെങ്കിലും ആശ്വസിക്കാവുന്ന തരത്തിൽ ഒരു മാറ്റം കൊണ്ട് വരാനായിട്ടില്ല. മഹാരാഷ്ട്രയിൽ ഇപ്പോൾ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 5.36 ലക്ഷം ആണ്. ശനിയാഴ്ച്ച മാത്രം മഹാരാഷ്ട്രയിൽ കോവിഡ് രോഗബാധ മൂലം മാർച്ച് മാസത്തിന് ശേഷം മരണപ്പെട്ടത് 309 പേരാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...