Vaccine certificate on WhatsApp | വാക്‌സിൻ സർട്ടിഫിക്കറ്റ് വാട്സാപ്പിൽ? ഡൗൺലോഡ് ചെയ്യാനുള്ള എളുപ്പവഴി

നിരവധി സേവനങ്ങൾക്ക് ഇപ്പോൾ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിക്കേണ്ടത് ആവശ്യമാണ്.

Written by - Zee Malayalam News Desk | Last Updated : Jan 13, 2022, 12:05 PM IST
  • നിരവധി സേവനങ്ങൾക്ക് ഇപ്പോൾ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിക്കേണ്ടത് ആവശ്യമാണ്.
  • ഒറ്റ ക്ലിക്കിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ആക്‌സസ് ചെയ്യാൻ ആളുകളെ സഹായിക്കുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്.
  • ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കും എയർപോർട്ടിൽ പോകുന്നവർക്കും ഈ സേവനം വളരെ ഉപകാരപ്രദമാണ്.
Vaccine certificate on WhatsApp | വാക്‌സിൻ സർട്ടിഫിക്കറ്റ് വാട്സാപ്പിൽ? ഡൗൺലോഡ് ചെയ്യാനുള്ള എളുപ്പവഴി

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം അതിവേഗം കുതിച്ചുയരുകയാണ്. അതിവേഗം വ്യാപനം ഉണ്ടാകുന്ന മൂന്നാം തരം​ഗത്തിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം രണ്ടര ലക്ഷത്തിനടുത്ത് എത്തിയിരിക്കുകയാണ്. രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 2,46,443 കേസുകളാണ്. 

രോ​ഗ വ്യാപനം തടയുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിവിധ മാനദണ്ഡങ്ങൾ നടപ്പാക്കുകയാണ്. നിരവധി സേവനങ്ങൾക്ക് ഇപ്പോൾ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിക്കേണ്ടത് ആവശ്യമാണ്. ഒറ്റ ക്ലിക്കിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ആക്‌സസ് ചെയ്യാൻ ആളുകളെ സഹായിക്കുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കും എയർപോർട്ടിൽ പോകുന്നവർക്കും ഈ സേവനം വളരെ ഉപകാരപ്രദമാണ്. ഈ സൗകര്യം എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം...

Also Read: Omicron World Update: കോവിഡ് വാക്സിന്‍ എടുക്കാത്തവരില്‍ ഒമിക്രോണ്‍ "അപകടകരമായ വൈറസ്", മുന്നറിയിപ്പുമായി WHO 

ഒരൊറ്റ സന്ദേശത്തിൽ നിങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിങ്ങൾക്ക് ലഭിക്കും-

COVID-19 വാക്സിൻ സർട്ടിഫിക്കറ്റ് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി കേന്ദ്രം അടുത്തിടെ പൗരന്മാർക്കായി ഒരു WhatsApp സേവനം ആരംഭിച്ചിട്ടുണ്ട്. ഈ സേവനത്തിൽ, നിങ്ങളുടെ ഫോണിൽ ഒരു ഹെൽപ്പ് ലൈൻ നമ്പർ സേവ് ചെയ്താൽ മതി, ഒരു മിനിറ്റിനുള്ളിൽ ലളിതമായ നിർദ്ദേശങ്ങൾ പാലിച്ച് നിങ്ങൾക്ക് വാക്സിൻ ലഭിക്കും.

Also Read: Covaxin Booster | കോവാക്സിൻ ബൂസ്റ്റർ ഡോസ്, ഒമിക്രോണിനെയും ഡെൽറ്റയെയും നിർവീര്യമാക്കുന്നു: ഭാരത് ബയോടെക്

കോവിഡ് ടെസ്റ്റ് ഹെൽപ്പ് ലൈൻ എന്നാണ് ഈ സേവനത്തിന്റെ പേര്. ഇത് എങ്ങനെ ഉപയോഗിക്കാം..

  • മൊബൈലിൽ 9013151515 എന്ന ഹെൽപ്പ് ലൈൻ നമ്പർ സേവ് ചെയ്യുക
  • ഇത് വാട്സാപ്പിൽ കോവിഡ് ടെസ്റ്റ് ഹെൽപ്പ്‌ലൈനായി കാണിക്കും
  • ചാറ്റ് തുറന്ന് 'സർട്ടിഫിക്കറ്റ്' എന്ന് ടൈപ്പ് ചെയ്ത് അയയ്ക്കുക
  • തുടർന്ന് 6 അക്ക OTP ലഭിക്കും
  • 3 മിനിറ്റിനുള്ളിൽ ഈ നമ്പറിലേക്ക് OTP അയയ്ക്കുക.
  • പ്രസ്തുത മൊബൈൽ ഫോണിൽ രജിസ്റ്റർ ചെയ്ത് വാക്സിനേഷൻ എടുത്ത വ്യക്തികളുടെ പേരുകൾ ലഭിക്കും
  • ആരുടെ വാക്സിൻ സർട്ടിഫിക്കറ്റ് ആണോ വേണ്ടത് ആ വ്യക്തിയുടെ പേര് അയയ്ക്കുക
  • 30 സെക്കൻഡിനുള്ളിൽ നിങ്ങൾക്ക് ആവശ്യമുള്ള വാക്സിൻ സർട്ടിഫിക്കറ്റിന്റെ PDF പതിപ്പ് ലഭിക്കും

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News