Covid updates India: കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 13,596 പുതിയ കേസുകൾ, എട്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്

13,596 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 230 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്

Written by - Zee Malayalam News Desk | Last Updated : Oct 18, 2021, 11:49 AM IST
  • കോവിഡ് ബാധിച്ച് 166 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു
  • ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 4,52,290 ആയി ഉയര്‍ന്നു
  • നിലവില്‍ 1,89,694 പേരാണ് രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു
  • 19,582 പേർ രോ​ഗമുക്തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.10 ശതമാനമാണ്
Covid updates India: കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 13,596 പുതിയ കേസുകൾ, എട്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,596 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 230 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.

കോവിഡ് ബാധിച്ച് 166 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 4,52,290 ആയി ഉയര്‍ന്നു. 
നിലവില്‍ 1,89,694 പേരാണ് രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. 19,582 പേർ രോ​ഗമുക്തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.10 ശതമാനമാണ്.

ALSO READ: Covid-19: മഹാമാരി തുടങ്ങിയ ശേഷം ആദ്യമായി കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ മുംബൈ

പുതിയ കോവിഡ് ബാധിതരുടെ ദൈനംദിന വർദ്ധനവ് തുടർച്ചയായി 24 ദിവസമായി 30,000 ൽ താഴെയാണ്. തുടർച്ചയായി 113 ദിവസമായി 50,000 ൽ താഴെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആകെ കേസുകളുടെ 0.56 ശതമാനം ആണ് സജീവ കേസുകൾ. 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ കണക്കാണിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News