Covid cases in India: പുതിയ വകഭേദം അപകടകാരി; രാജ്യത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന, പുതിയ തരംഗം ഉണ്ടാകുമോ എന്ന് ആശങ്ക

കോവിഡ് ഭീതിയിൽ നിന്ന് രാജ്യം മോചിതമായി വരുമ്പോഴാണ് വീണ്ടും ആശങ്ക വർധിപ്പിച്ച് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 19, 2023, 03:12 PM IST
  • XBB 1.16 എന്ന പുതിയ കോവിഡ് വകഭേദമാണ് രോഗികളുടെ എണ്ണം ഉയരാൻ കാരണം.
  • 129 ദിവസങ്ങൾക്ക് ശേഷം രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ 1,000 കടന്നു.
  • 1,071 പേർക്കാണ് പുതുതായി കോവിഡ് ബാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Covid cases in India: പുതിയ വകഭേദം അപകടകാരി; രാജ്യത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന, പുതിയ തരംഗം ഉണ്ടാകുമോ എന്ന് ആശങ്ക

ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കോവിഡ് കേസുകളുടെ എണ്ണം വർധിക്കുകയാണ്. കോവിഡ് വൈറസിൻ്റെ XBB 1.16 എന്ന പുതിയ വകഭേദമാണ് വീണ്ടും കോവിഡ് കേസുകൾ ഉയരാൻ കാരണം. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗവ്യാപന ഭീതിയിൽ നിന്ന് രാജ്യം മോചിതമായി വരുമ്പോഴാണ് വീണ്ടും ആശങ്ക വർധിപ്പിച്ച് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 

നിലവിൽ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ XBB 1.16 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയിലും പുതിയ വകഭേദം പടർന്നു പിടിക്കുകയാണെന്നാണ് റിപ്പോർട്ട്. കോവിഡ് ഭീതിയിൽ നിന്ന് ലോകം മുക്തമായി വരുന്ന ഈ സാഹചര്യത്തിലുള്ള പുതിയ വകഭേദത്തിൻ്റെ വരവ് വീണ്ടുമൊരു കോവിഡ് തരംഗം സൃഷ്ടിക്കപ്പെടാൻ കാരണമാകുമോ എന്ന ആശങ്കയിലാണ് ശാസ്ത്ര ലോകം.

ALSO READ: തമിഴ്നാട്ടിൽ വാനും ട്രക്കും കൂട്ടിയിടിച്ച് 6 മരണം; ഡ്രൈവർ ഉറങ്ങിപ്പോയെന്ന് സംശയം

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ആശങ്കപ്പെടുത്തുന്ന വർധനവ് തന്നെയാണ് ഉണ്ടാകുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്ച  പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 1,000 കടന്നിരിക്കുകയാണ്. 129 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും രോഗികളുടെ എണ്ണം 1,000 കടക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 5,915 ആയി ഉയർന്നു. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,071 പുതിയ കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പുതുതായി മൂന്ന് മരണങ്ങളും കോവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,802 ആയി ഉയർന്നു. രാജസ്ഥാൻ, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചത്. അതേസമയം, ലോകത്ത് ഇതുവരെ XBB 1.16 വകഭേദം കാരണമുള്ള മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് ആശ്വാസകരമായ കാര്യമാണ്.  

ഏറ്റവും പുതിയ XBB 1.16 വകഭേദവുമായി ബന്ധപ്പെട്ട കൂടുതൽ ഗവേഷണങ്ങൾ നടന്നിട്ടില്ല. എന്നാൽ, ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വേഗത്തിൽ പടരാൻ സാധ്യതയുള്ള വകഭേദമാണ് ഇതെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മതിയായ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ വളരെ വേഗത്തിൽ തന്നെ ഇവ വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്. മറ്റ് കോവിഡ് വകഭേദങ്ങൾക്ക് സമാനമായി പനി, ശരീര വേദന, ചുമ, ജലദോഷം, ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ, ക്ഷീണം എന്നിവ തന്നെയാണ് പുതിയ വകഭേദത്തിൻ്റെയും ലക്ഷണങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News