മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണയ്ക്കുമെന്ന് സിപിഎം

വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലെന്ന നിലപാട് പാര്‍ട്ടി ഉപേക്ഷിച്ച് അധികാരത്തിനായി വിട്ടുവീഴ്ചയെന്ന നിലപാടില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്.  

Last Updated : Nov 27, 2019, 03:09 PM IST
മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണയ്ക്കുമെന്ന് സിപിഎം

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണയ്ക്കുമെന്ന് സിപിഎം.

ഇതോടെ മഹാരാഷ്ട്രയിലെ സിപിഎമ്മിന്‍റെ ഏക എംഎല്‍എയാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ്‌ സര്‍ക്കാരിനെ പിന്തുണയ്ക്കുക. പാര്‍ഘര്‍ ജില്ലയിലെ ദഹാണു മണ്ഡലത്തിലെ വിനോദ് നിക്കോളെയാണ് സിപിഎമ്മിന്‍റെ ഏക എംഎല്‍എ.

അങ്ങനെ നാളിതുവരെ സിപിഎം ഉയര്‍ത്തി പിടിച്ച മതേതരത്വ രാഷ്ട്രീയം മാറ്റി വെച്ച് ശിവസേനയെ പിന്തുണയ്ക്കാന്‍ ഇപ്പോള്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുകയാണ്. 

സിപിഎം ഇങ്ങനൊരു തീരുമാനത്തിലെത്തിയതോടെ രക്ഷപ്പെടുന്നത് എന്‍സിപിയാണ്. വര്‍ഗീയ വാദികളുമായി സന്ധി ചെയ്ത് എന്‍സിപിയെ ഇനി കേരളത്തില്‍ എല്‍ഡിഎഫില്‍ നിന്ന് പുറത്താക്കാനും കഴിയില്ല.

ബിജെപി വിരുദ്ധത അജണ്ടയാക്കി കോണ്‍ഗ്രസിനും എന്‍സിപിയ്ക്കും ഒപ്പം ശിവസേനയുടെ കൂടെ സിപിഎമ്മും ചേരുകയാണ്. എന്നാല്‍ ഈ തീരുമാനം പാര്‍ട്ടിയുടെ മതേതര
 നിലപാടിന് എതിരാണ് എന്നതൊരു സത്യമാണ്. 

അടവ് നയങ്ങള്‍ക്കപ്പുറം പാര്‍ട്ടി പ്രായോഗിക രാഷ്ട്രീയ നിലപടുകളിലേയ്ക്ക് കടക്കുന്നുവെന്നതും ഈ തീരുമാനത്തില്‍ നിന്നും മനസിലാക്കാം. എന്തായാലും വര്‍ഗ്ഗീയതയുമായി സന്ധി ചെയ്ത് പാര്‍ട്ടികളില്‍ സിപിഎം ഇടം പിടിച്ചിരിക്കുകയാണ്. 

തീവ്ര ഹിന്ദുത്വ നിലപാടുള്ള ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണച്ചത് സിപിഎമ്മിന്‍റെ നിലപാട് മാറ്റത്തിന്‍റെ ലക്ഷണമാണ്.

വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലെന്ന നിലപാട് പാര്‍ട്ടി ഉപേക്ഷിച്ച് അധികാരത്തിനായി വിട്ടുവീഴ്ചയെന്ന നിലപാടില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്.

Trending News