Cyrus Poonawalla: 'വാക്സിൻ മിക്സിങ്ങ്' ശരിയായ രീതിയല്ല: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സൈറസ് പൂനാവാല

രാജ്യത്ത് Covishield, Covaxin എന്നിവ ഇടകലര്‍ത്തി നല്‍കുന്നത് പഠിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ)അംഗീകാരം നല്‍കിയിരുന്നു. മിശ്രിത വാക്‌സിന്‍ പ്രതീക്ഷിച്ച ഫലം പ്രതിരോധം നല്‍കിയില്ലെങ്കില്‍ ഇരു കമ്പനികളും പരസ്‌പരം കുറ്റപ്പെടുത്തുമെന്നും സൈറസ് പൂനാവാല

Written by - Zee Malayalam News Desk | Last Updated : Aug 14, 2021, 12:39 PM IST
  • വാക്‌സിന്‍ ഡോസുകള്‍ മിശ്രണം ചെയ്യുന്നത് തെറ്റായ നടപടിയെന്ന് സൈറസ് പൂനാവാല
  • മിശ്രിത വാക്‌സിന്‍ പ്രതീക്ഷിച്ച ഫലം പ്രതിരോധം നല്‍കിയില്ലെങ്കില്‍ ഇരു കമ്പനികളും പരസ്‌പരം കുറ്റപ്പെടുത്തും.
  • കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവ ഇടകലര്‍ത്തി നല്‍കുന്നത് പഠിക്കാന്‍ ഡിസിജിഐ അംഗീകാരം നല്‍കിയിരുന്നു.
  • 300 ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി തമിഴ്നാട് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലാകും ഇതിന്റെ പഠനവും ക്ലിനിക്കല്‍ പരീക്ഷണവും നടക്കുക.
 Cyrus Poonawalla: 'വാക്സിൻ മിക്സിങ്ങ്' ശരിയായ രീതിയല്ല: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സൈറസ് പൂനാവാല

മുംബൈ: വ്യത്യസ്ത കോവി‍ഡ് വാക്സിനുകള്‍ ഇടകലര്‍ത്തി നല്‍കുന്നതിനെതിരെ പ്രതികണവുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(Serum Institue of India) ചെയര്‍മാൻ സൈറസ് പൂനാവാല(Cyrus Poonawalla) രംഗത്ത്. എന്തെങ്കിലും പിഴവ് സംഭവിച്ചാൽ അത് പരസ്പരം കുറ്റപ്പെടുത്തുന്നതിലേക്ക് വാക്സിൻ നിർമാതാക്കളെ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ വാക്സിൻ മിക്സിങ്ങിൻ്റെ(Vaccine Mixing) ആവശ്യം ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ലോകമാന്യതിലക് അവാര്‍ഡ്(Lokamanya Tilak Award) സ്വീകരിച്ച് സംസാരിക്കവെയാണ് സൈറസ് പൂനാവാല തന്റെ നിലപാട് അറിയിച്ചത്.

ഇന്ത്യയിൽ കോവാക്സിൻ, കോവിഷീൽഡ് വാക്സിനുകൾ കലർത്തിനൽകുന്നതു സംബന്ധിച്ച് പഠനം നടത്താനുള്ള നിർദേശം ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (Drug Controller General of India)) കഴിഞ്ഞ ദിവസം അംഗീകരിച്ചതിന് പിന്നാലെയാണ് സൈറസ് പൂനാവാലയുടെ പ്രസ്താവന. മിശ്രിത വാക്‌സിന്‍ പ്രതീക്ഷിച്ച ഫലം പ്രതിരോധം നല്‍കിയില്ലെങ്കില്‍ ഇരു കമ്പനികളും പരസ്‌പരം കുറ്റപ്പെടുത്തും. മറ്റ് വാക്‌സിന്റെ ഗുണമില്ലായ്‌മയാണ് പ്രതീക്ഷിച്ച ഫലം കിട്ടാത്തതിന്റെ കാരണമെന്ന് ഞങ്ങളുടെ സ്‌ഥാപനം പറയും, മറ്റ് കമ്പനികളും ഇത് തന്നെ പറയും. വാക്‌സിന്‍ മിശ്രിതപ്പെടുത്തിയാല്‍ കൂടുതല്‍ ഫലം കിട്ടുമെന്ന് തെളിയിക്കുന്ന കൃത്യമായ പരീക്ഷണം നടന്നിട്ടില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: Covid-19 vaccine mixing: വാക്സിനുകൾ മിക്സ് ചെയ്ത് നൽകുന്നത് ഫലപ്രദമെന്ന് ICMR

300 ആരോഗ്യപ്രവർത്തകരെ ഉൾക്കൊള്ളിക്കുന്ന പഠനം വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് നടത്തും. വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കാൻ ഒരാൾക്ക് രണ്ട് വ്യത്യസ്ത വാക്സിൻ ഡോസുകൾ നൽകാനാകുമോ എന്ന് വിലയിരുത്തുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം.

അതേസമയം ഇന്ത്യയില്‍ അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ(Johnson and Johnson) ഒറ്റ ഡോസ് വാക്സിന് അടിയന്തര ഉപയോഗാനുമതി നല്‍കിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യയില്‍ അനുമതി നല്‍കുന്ന അഞ്ചാമത്തെ കോവിഡ് വാക്സിനാണ് ഇത്. 

Also Read: Cocktail Covid Vaccine : കോവിഷീൽഡും കോവാക്സിനും മിശ്രണം ചെയ്‌ത്‌ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള പഠനത്തിന് അനുമതി 

അപേക്ഷയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടി. ഒരു ദിവസം ഒരു കോടി ഡോസ് വാക്സിനേഷന്‍ എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് കൂടൂതല്‍ വേഗം പകരുന്നതായിരിക്കും തീരുമാനം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ Biological E എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഇന്ത്യയില്‍ വാക്സിന്‍ വിതരണം ചെയ്യുക.

Also Read: Johnson & Johnson ന്റെ ഒറ്റ ഡോസ് കോവിഡ് വാക്സിന് കേന്ദ്രം അടിയന്തര ഉപയോഗത്തിന് അനുമതി നൽകി

'രാജ്യത്തിന്റെ വാക്‌സിന്‍ ശേഖരണം വര്‍ധിച്ചിരിക്കുന്നു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ഒറ്റ ഡോസ് വാക്‌സിന് അനുമതി നല്‍കി. ഇന്ത്യക്ക് ഇപ്പോള്‍ അടിയന്തര ഉപയോഗത്തിന് അനുമതിയുള്ള വാക്സിനുകളുടെ എണ്ണം അഞ്ച് ആയി. രാജ്യത്തിന്റെ കോവിഡ് പ്രതിരോധത്തിന് ഇത് വലിയ മുന്നേറ്റം സമ്മാനിക്കും''- മന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

Also Read: Johnson and Johnson: ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മ്മാണത്തിലേക്ക്

അതേസമയം മൊഡേണയുടെ കോവിഡ് വാക്‌സിന്‍ പുതിയ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. അവയവദാന പ്രക്രിയയിലൂടെ കടന്ന് പോകുന്ന രോഗികള്‍ക്ക് മൊഡേണയുടെ കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് വാക്‌സിന്‍ സംരക്ഷണം ഒരുക്കുമെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. അവയവദാനത്തിലൂടെ അവയവം സ്വീകരിക്കുന്നവര്‍ക്ക് പൊതുവേ രോഗ പ്രതിരോധശേഷി കുറവായിരിക്കും. ഇങ്ങനെയുള്ളവരില്‍ മൂന്നാം ഡോസ് വാക്‌സിന്‍ ഉയര്‍ന്ന പ്രതിരോധം സൃഷ്ടിക്കുന്നുണ്ടെന്നാണ് പുതിയ പഠനം വ്യക്താക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News