Dabur's new Karwa Chauth ad: കര്‍വാ ചൗത് ആഘോഷിക്കുന്ന സ്വവര്‍ഗ ദമ്പതികള്‍...! വിവാദ പരസ്യം പിന്‍വലിച്ച് ഡാബര്‍

BJP മന്ത്രിയുടെ ഭീഷണിക്ക് പിന്നാലെ ഡാബര്‍ അടുത്തിടെ പുറത്തിറക്കിയ    പരസ്യം പിന്‍വലിച്ചു.

Written by - Zee Malayalam News Desk | Last Updated : Oct 26, 2021, 04:37 PM IST
  • ഫെം ക്രീം ഗോൾഡ് ബ്ലീച്ചിന്‍റെ പരസ്യമാണ് വന്‍ വിവാദത്തിന് വഴി തെളിച്ചത്.
  • ഡാബറിന്‍റെ ഉൽപ്പന്നമായ ഫെം ക്രീം ഗോൾഡ് ബ്ലീച്ചിന്‍റെ പരസ്യത്തിൽ, ഒരു സ്വവർഗ ദമ്പതികൾ കർവാ ചൗത് ആഘോഷിക്കുന്നത് ആയിരുന്നു ചിത്രീകരിച്ചിരുന്നത്.
Dabur's new Karwa Chauth ad: കര്‍വാ ചൗത് ആഘോഷിക്കുന്ന സ്വവര്‍ഗ ദമ്പതികള്‍...!  വിവാദ  പരസ്യം പിന്‍വലിച്ച് ഡാബര്‍

Bhopal: BJP മന്ത്രിയുടെ ഭീഷണിക്ക് പിന്നാലെ ഡാബര്‍ അടുത്തിടെ പുറത്തിറക്കിയ    പരസ്യം പിന്‍വലിച്ചു.

ഫെം ക്രീം ഗോൾഡ് ബ്ലീച്ചിന്‍റെ പരസ്യമാണ് വന്‍ വിവാദത്തിന് വഴി തെളിച്ചത്.   ഡാബറിന്‍റെ  ഉൽപ്പന്നമായ ഫെം ക്രീം ഗോൾഡ് ബ്ലീച്ചിന്‍റെ പരസ്യത്തിൽ, ഒരു സ്വവർഗ ദമ്പതികൾ കർവാ ചൗത്  ആഘോഷിക്കുന്നത് ആയിരുന്നു ചിത്രീകരിച്ചിരുന്നത്.  

പരസ്യത്തിൽ, രണ്ട് യുവതികൾ തങ്ങളുടെ ആദ്യത്തെ കർവാ ചൗതിന്  (Karwa Chauth) തയ്യാറെടുക്കുന്നതായി കാണിക്കുന്നു. ഒരു സ്ത്രീ മറ്റേയാളുടെ മുഖത്ത് ബ്ലീച്ച് പുരട്ടുമ്പോൾ, അവർ ഉത്സവത്തിന്‍റെ പ്രാധാന്യവും അതിന് പിന്നിലെ കാരണവും ചർച്ച ചെയ്യുന്നു. മറ്റൊരു സ്ത്രീ രണ്ടുപേര്‍ക്കും   പൂജാ സമയത്ത്  ധരിക്കാനുള്ള പുതിയ സാരിയും ആഭരണങ്ങളും നല്‍കുന്നു.  

പരസ്യത്തിന്‍റെ അവസാനം,  രണ്ട് സ്ത്രീകളും പരമ്പരാഗത  രീതിയില്‍ അരിപ്പയും അവരുടെ മുന്നിൽ വെള്ളത്തോടുകൂടിയ അലങ്കരിച്ച താലിയുമായി പരസ്പരം അഭിമുഖീകരിക്കുന്നതായി കാണിക്കുന്നു, അങ്ങനെ അവർ പരസ്പരം പങ്കാളികളാണെന്ന് സൂചിപ്പിക്കുന്നു.  

കര്‍വാ  ചൗത് ഹൈന്ദവ സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ ദീര്‍ഘായുസിനും ആരോഗ്യത്തിനുമായി നടത്തുന്ന നിര്‍ജ്ജല വ്രതമാണ്.  സൂര്യോദയം മുതല്‍ ചന്ദ്രോദയം വരെ വെള്ളംപോലും കുടിയ്ക്കാതെ നടത്തുന്ന ഈ വ്രതം ഏറെ കഠിനമാണ്.   

എന്നാല്‍,  ഡാബര്‍ പുറത്തിറക്കിയ പരസ്യം   കര്‍വാ  ചൗതിന്‍റെ  മഹത്വത്തിന് ഭംഗം വരുത്തിയതായി  ഹൈന്ദവ ത്വ സംഘടനകള്‍ ആരോപിച്ചു,  കൂടാതെ,  മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഡാബറിനെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തി. ഡാബറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് കമ്പനി  പരസ്യം പിന്‍വലിച്ചത്.

Also Read: viral video: കർവ ചൗത്തിന് ബിക്കിനിയിൽ ആശംസകൾ നേർന്ന് Urvashi Rautela

മധ്യപ്രദേശ്  DGPയോട് പരസ്യം പരിശോധിക്കാനും കമ്പനിയോട് പരസ്യം പിന്‍വലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്നും നരോത്തം മിശ്ര പറഞ്ഞിരുന്നു.

ഇതിന് പിന്നാല തങ്ങള്‍ പരസ്യം പിന്‍വലിക്കുകയാണെന്ന് വ്യക്തമാക്കി  കമ്പനി രംഗത്തുവന്നു.
"ഫെമ്മിന്‍റെ കര്‍വാ ചൗത്  അടിസ്ഥാന മാക്കിയുള്ള  പരസ്യം  എല്ലാ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും പിന്‍വലിച്ചു, ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയതിന് ഞങ്ങള്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു",  ഡാബര്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News