മഹാരാഷ്ട്രയില്‍ ഡാം തകര്‍ന്നു; 23 പേരെ കാണാതായി, വീടുകള്‍ ഒലിച്ചു പോയി

അണക്കെട്ട് പൊട്ടിയതിനെ തുടര്‍ന്ന്‍ സമീപത്തെ എഴ് ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം രൂപ്പെട്ടിരിക്കുകയാണ്.  

Last Updated : Jul 3, 2019, 09:28 AM IST
മഹാരാഷ്ട്രയില്‍ ഡാം തകര്‍ന്നു; 23 പേരെ കാണാതായി, വീടുകള്‍ ഒലിച്ചു പോയി

മുംബൈ: അഞ്ചു ദിവസമായി തുടരുന്ന കനത്ത മഴയില്‍ മഹാരാഷ്ടയിലെ രത്നഗിരി ജില്ലയിലെ തിവാരി അണക്കെട്ട് തകര്‍ന്ന്‍ 23 പേരെ കാണാതായി. രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന മേഖലയില്‍ എത്തിയിട്ടുണ്ട്.

15 ഓളം വീടുകള്‍ ഒഴുകിപ്പോയതായാണ് വിവരം ലഭിച്ചിരിക്കുന്നത്. പ്രളയ സമാനമായ അന്തരീക്ഷമാണ് രത്നഗിരിയിലെന്നാണ് വിവരം ലഭിക്കുന്നത്. അണക്കെട്ട് പൊട്ടിയതിനെ തുടര്‍ന്ന്‍ സമീപത്തെ എഴ് ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം രൂപ്പെട്ടിരിക്കുകയാണ്.

ഇന്നലെ രാത്രി 10 മണിക്കാണ് കനത്തമഴയില്‍ അണക്കെട്ട് തകരുന്നത്. ഏഴ് ഗ്രാമങ്ങളിലേക്കാണ് അണക്കെട്ടിലെ വെള്ളം ഇരച്ചു കയറിയത്. രത്നഗിരി ജില്ലയിലെ ചിപ്ലുന്‍ താലൂക്കിലെ 12 ഓളം വീടുകള്‍ ഒലിച്ചു പോയി 22 പേരെയാണ് കാണാതായത്. കൂടുതല്‍ ആളുകള്‍ കുത്തൊഴുക്കില്‍പ്പെട്ടിട്ടുണ്ടാകാനാണ് സാധ്യത. 

ചൊവ്വാഴ്ച രാവിലെ മുതല്‍ തന്നെ അണക്കെട്ടിന് വിള്ളലുകള്‍ വീണിരുന്നു. എന്നാല്‍ വേണ്ടത്ര ജാഗ്രതാ നിര്‍ദേശം ജനങ്ങള്‍ക്ക് നല്‍കിയിരുന്നില്ല. ആദ്യ ഘട്ടത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് മൃതദേഹങ്ങള്‍ ലഭിച്ചത്.

കഴിഞ്ഞ അഞ്ചു ദിവസമായി തകര്‍ത്തു പെയ്യുന്ന മഴയില്‍ ഇതുവരെ 35 പേര്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

Trending News